യാത്രയയപ്പ് സമ്മേളനം

ചേർത്തല: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചേർത്തല വിദ്യാഭ്യാസ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രദീപ് ഉപഹാര സമർപ്പണം നടത്തി. വൈസ് പ്രസിഡൻറ് ടി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. പി.ആർ. യേശുദാസ് മുഖ്യപ്രഭാഷണം നടത്തി. എ. നാസർ, പി.എ. ജോൺ ബോസ്കോ, സോണി പവേലിൽ, പി.ബി. സക്കീർ ഹുസൈൻ, ഇ.ആർ. ഉദയകുമാർ, പ്രിയ ജേക്കബ്, ഡൊമിനിക് സെബാസ്റ്റ്യൻ, ബി. ബിജു, കെ.എസ്. വിവേക്, കെ.ജെ. യേശുദാസ്, എം.വി. സുഭാഷ്, വി.പി. മുരളീധരൻ, ഡെയ്സമ്മ ഐസക് എന്നിവർ സംസാരിച്ചു. മീനപ്പൂയ ഉത്സവം ചേർത്തല: കുന്നേൽ ഭദ്രാദേവി ക്ഷേത്രത്തിലെ മീനപ്പൂയ ഉത്സവവും ഭാഗവത സപ്താഹ യജ്ഞവും തുടങ്ങി. 27ന് സമാപിക്കും. 22ന് മീനപ്പൂയ ഉത്സവം ഒന്നാം ദിവസം രാവിലെ 10ന് കലശാഭിഷേകം,10.30ന് ശ്രീകൃഷ്ണാവതാരം. 23ന് വൈകീട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന. 24ന് ഉച്ചക്ക് 12ന് സർവൈശ്വര്യപൂജ. 25ന് വൈകീട്ട് 5.30ന് ലളിത സഹസ്രനാമം ഏഴിന് ദേശതാലപ്പൊലി. 26ന് വൈകീട്ട് അവഭൃഥസ്നാനം, രാത്രി എട്ടിന് കുട്ടികളുടെ കലാപരിപാടികൾ. 27ന് മീനപ്പൂയ ഉത്സവം. രാവിലെ 10.30ന് കലശാഭിഷേകം, രാത്രി എട്ടിന് വലിയകുരുതി. അറവുകാട് ക്ഷേത്രത്തിൽ പൂരമഹോത്സവം കൊടിയേറി അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവിക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് കൊടിേയറി. ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. 29ന് ആറാട്ടെഴുന്നള്ളിപ്പോടെ കൊടിയിറങ്ങി ഉത്സവം സമാപിക്കും. നിത്യേനയുള്ള ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് പുറമെ പറയന്‍തുള്ളല്‍, വില്‍പ്പാട്ട്, ഓട്ടന്‍തുള്ളല്‍, സംഗീതക്കച്ചേരി, പുള്ളുവന്‍പാട്ട്, തീച്ചാമുണ്ഡിത്തെയ്യം, കഥകളി, കുറത്തിയാട്ടം, കഥാപ്രസംഗം, നാടകം, കോമഡി മെഗാ ഷോ, നൃത്തനാടകം തുടങ്ങിയ കലാപരിപാടികള്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.