ജല അതോറിറ്റിയുടെ കുടിവെള്ള സംഭരണി അപകട ഭീഷണിയിൽ

അമ്പലപ്പുഴ: പുന്നപ്ര വില്ലേജ് ഓഫിസ് വളപ്പിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ജലസംഭരണി ഇടിഞ്ഞുവീഴുമെന്ന സ്ഥിതിയിൽ. ടാങ്കി​െൻറ അടിഭാഗത്തെ സിമൻറുപാളികള്‍ അടര്‍ന്ന് കമ്പികള്‍ തുരുമ്പെടുത്തനിലയിലാണ്. പലയിടങ്ങളിലും സിമിൻറുപാളികള്‍ അടര്‍ന്നുവീണുതുടങ്ങി. ടാങ്കിന് മുകളിലായി ആല്‍മരം തഴച്ചുവളര്‍ന്നു. വേരുകള്‍ ഇറങ്ങി മുകളിലും വിള്ളല്‍ വീണുതുടങ്ങി. ടാങ്കിന് കീഴില്‍ ജല അതോറിറ്റി ആര്‍.ഒ പ്ലാൻറുണ്ട്. വർഷങ്ങൾക്കുമുമ്പ് പുന്നപ്ര പഞ്ചായത്തി​െൻറ വിവിധ മേഖകളില്‍ കുടിവെള്ളം എത്തിച്ചത് ഇവിടെനിന്നാണ്. 90,000 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന ഈ ടാങ്ക് മാത്രമാണുണ്ടായിരുന്നത്. പുന്നപ്ര തെക്ക് പഞ്ചായത്തി​െൻറ തീരദേശ മേഖലകളിലേക്ക് വെള്ളം ഇവിടെനിന്നാണ് വിതരണം ചെയ്തിരുന്നത്. 40 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ടാങ്കിലെ പൈപ്പുലൈനുകള്‍ പലതും അടഞ്ഞതോടെ വെള്ളം ശേഖരിക്കാതായി. പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കാേനാ അറ്റകുറ്റപ്പണി നടത്താനോ അതോറിറ്റി അധികൃതര്‍ തയാറായില്ല. ഇതോടെ ടാങ്ക് നോക്കുകുത്തിയായി നിലനിന്നുപോന്നു. നിലവില്‍ കുഴല്‍ക്കിണറില്‍നിന്ന് പമ്പുചെയ്യുന്ന വെള്ളം നേരിട്ട് പൈപ്പിലൂടെ വിതരണം ചെയ്യുകയാണ്. ദിവസേന വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിനുപേരാണ് ടാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസില്‍ എത്തുന്നത്. കൂടാതെ, രാവിലെയും വൈകീട്ടും കുടിവെള്ളം ശേഖരിക്കാൻ നിരവധിപേർ ആര്‍.ഒ പ്ലാൻറിലും എത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം ഭീഷണിയാണ് സംഭരണി. അപകട ഭീഷണിയെങ്കിൽ പൊളിച്ചുനീക്കും അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ പുന്നപ്രതെക്ക് പഞ്ചായത്തിനെയും ഉള്‍പ്പെടുത്തിയിട്ടുെണ്ടന്ന് ജല അതോറിറ്റി അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയർ മുഹമ്മദ് റാഫി പറഞ്ഞു. ജലസംഭരണി അപകട ഭീഷണിയിലാെണങ്കിൽ അത് പൊളിച്ചുനീക്കും. ചില സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതിനാലാണ് പുന്നപ്ര തെക്ക് പഞ്ചായത്തില്‍ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുടിവെള്ള സംഭരണികളുടെ ആവശ്യമില്ല. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന പ്രദേശങ്ങളിലുള്ള ടാങ്കുകളുടെ നിലവിലെ സ്ഥിതികളെ കുറിച്ചുള്ള വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പൊളിച്ചുനീക്കേണ്ടവ ഉണ്ടെങ്കില്‍ അതിന് ഉടൻ അനുമതി തേടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.