ലുലു അഞ്ചാം വാർഷികം: മെഗാ വില്‍പനമേള തുടങ്ങി

കൊച്ചി: ലുലുമാൾ ഹൈപർ മാർക്കറ്റി​െൻറ അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ലുലു ഹൈപർ മാർക്കറ്റിലും ലുലു കണക്ടിലും ലുലു ഫാഷന്‍ സ്റ്റോറിലും ഷോപ് ആൻഡ് വിൻ‍ ഓഫറുകളോടെ മെഗാവില്‍പന മേള തുടങ്ങി. വിജയികൾക്ക് നറുക്കെടുപ്പിലൂടെ അഞ്ച് കാറുകൾ സമ്മാനമായി ലഭിക്കും. ഭക്ഷണ സാധനങ്ങളും പലവ്യഞ്ജനങ്ങളും ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്, ഫാഷന്‍ ഉല്‍പന്നങ്ങളും വിലക്കുറവില്‍ വാങ്ങാനുള്ള അവസരമാണിത്. 1000 രൂപക്ക് മുകളിലുള്ള ഓരോ പര്‍ച്ചേസിനും ലഭിക്കുന്ന കൂപ്പണ്‍ 31ന് നറുക്കെടുത്ത് വിജയികളാകുന്ന അഞ്ചുപേർക്ക് മാരുതി ഇഗ്നിസ് കാറുകൾ സമ്മാനമായി നല്‍കും. പദ്ധതി ഉദ്ഘാടനം നടൻ ലാലു അലക്സ് നിർവഹിച്ചു. ലുലു ഗ്രൂപ് ഡയറക്ടർ എം.എ. നിഷാദ്, സി.സി.ഒ വി.നന്ദകുമാർ, ലുലുമാൾ‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു ഗ്രൂപ് കമേഴ്സ്യൽ മാനേജർ സാദിഖ് കാസിം, പ്രോജക്ട് ഡയറക്ടർ ബാബു വർഗീസ്, റീട്ടെയിൽ ജനറൽ മാനേജർ സുധീഷ് നായർ, ബയിങ് മാനേജർ ദാസ് ദാമോദരൻ, സെലിബ്രേറ്റ് ഡയറക്ടര്‍ അമീന്‍ സേട്ട്, സ്പാര്‍കീസ് മനേജര്‍ എം. അംബികാപതി, ലുലു ഗ്രൂപ് മീഡിയ കോ-ഓഡിനേറ്റര്‍ എൻ.ബി. സ്വരാജ്, മാള്‍ മാനേജര്‍ കെ.കെ. ഷരീഫ്, ഗ്രൂപ് ആര്‍കിടെക്ട് കെ.വി. പ്രസൂണ്‍, മാള്‍ സീനിയര്‍ മാനേജര്‍ (ഓപറേഷന്‍സ്) സമീര്‍ വര്‍മ, സീനിയര്‍ ചീഫ് എൻജിനീയര്‍ പി.പ്രസാദ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മാനേജര്‍ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.