സി.പി.എം പാനലിന്​ ജയം

അമ്പലപ്പുഴ: ക്ഷീരോൽപാദക സഹകരണ സംഘം നമ്പര്‍ 105ലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം പാനലായ ജനാധിപത്യ സഹകരണമുന്നണി വിജയിച്ചു. ആകെ ഒമ്പത് സീറ്റില്‍ എട്ടിലും സി.പി.എം അംഗങ്ങളായ പാനലിനാണ് വിജയം. പട്ടികജാതി സംവരണ സീറ്റില്‍ ജനാധിപത്യ സഹകരണ മുന്നണി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചു. ലതാദേവി ചേരാവള്ളിയെ പ്രസിഡൻറായി തെരഞ്ഞെടുത്തു. ചികിത്സയിലിരുന്ന യുവാവ് അപകടത്തിൽ മരിച്ച സംഭവം; ബസ് കസ്റ്റഡിയിലെടുത്തു അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് അപകടത്തില്‍ മരിക്കാനിടയായ സംഭവത്തിൽ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷ​െൻറ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. തെങ്കാശി ഡിപ്പോയിലെ ബസാണ് പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസ് ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി പെരുമാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടശേഷം നിര്‍ത്താതെപോയ ബസ് പുനലൂരില്‍നിന്നാണ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം. തകഴി ചെക്കിടിക്കാട് നൂറുപറത്തറയില്‍ പരേതനായ തങ്കപ്പ​െൻറ മകന്‍ സന്തോഷാണ്(സുരേഷ്-45) അപകടത്തില്‍ മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സന്തോഷ് രാത്രി ചായ കുടിക്കാൻ പുറത്തിറങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും സന്തോഷ് മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എയിഡ്പോസ്റ്റില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പൊലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ദേശീയപാതയില്‍ വണ്ടാനം ടി.ഡി മെഡിക്കല്‍ കോളജിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. നിരീക്ഷണ കാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അപകടകാരണമായ വാഹനത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പുന്നപ്ര എ.എസ്.ഐ സിദ്ദീഖ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഗസ്റ്റിന്‍, മാത്യു എന്നിവരടങ്ങുന്ന സംഘമാണ് ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. പശുക്കിടാവ് വിതരണം അമ്പലപ്പുഴ: ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തില്‍ കിടാരികളെ വിതരണം ചെയ്തു. 1.56 ലക്ഷം രൂപ ചെലവില്‍ 88 ഗുണഭോക്താക്കള്‍ക്കാണ് പശുക്കിടാവുകളെ കൈമാറിയത്. 6000 രൂപ ഗുണഭോക്തൃവിഹിതവും 6000 രൂപ പഞ്ചായത്ത് വിഹിതവും നല്‍കി. ഒരു പശുക്കിടാവിന് 12,000 രൂപയാണ് വില. കാലിത്തീറ്റയും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. ഗുണഭോക്താക്കളും പഞ്ചായത്ത് പ്രതിനിധികളും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം തൊടുപുഴയില്‍നിന്നാണ് മുന്തിയ ഇനം കിടാരികളെ എത്തിച്ചത്. മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് ജി. വേണുലാല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് ശ്രീജ രതീഷ്, പഞ്ചായത്തംഗങ്ങളായ ആര്‍. ശ്രീകുമാര്‍, ബി. രവികുമാര്‍, മായ സുരേഷ്, രതിയമ്മ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ രമേഷ്, പഞ്ചായത്ത് സെക്രട്ടറി എം.പി. ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. സൈക്കിൾ വിതരണം (പടം) പുറക്കാട്: ഗ്രാമപഞ്ചായത്തിൽ എസ്.സി കുട്ടികൾക്കുള്ള സൈക്കിൾ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫർണിച്ചർ എന്നിവയുടെ വിതരണം പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് ഹമീദ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ നടപ്പാക്കിയ പദ്ധതിയാണിത്. പഞ്ചായത്തംഗങ്ങളായ ജിനുരാജ്, ആർ. സുനി, ജയശ്രീ ചന്തു, സജി മത്തേരി, ലിജി ദേവദത്ത്, ബി. പ്രിയ, പ്രബലേന്ദ്രൻ, നിജ അനിൽകുമാർ, സുൈലഖ ബാബു, ആൻറണി, എച്ച്.എം ഷീല എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.