പെൻഷനേഴ്സ്​ യൂനിയൻ സമ്മേളനം

തുറവൂർ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ പട്ടണക്കാട് ബ്ലോക്ക് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സി.ബി. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, നാടക രചയിതാവ് ജി.പത്്മനാഭൻ, ബ്ലോക്ക് ട്രഷറർ എൻ.സുകുമാരൻ എന്നിവരെ ആദരിച്ചു. എം.പ്രസാദ്, ആർ.സുന്ദരേശൻ നായർ, ഡി.ശൗരി, എം.പി. അശോകൻ, ആർ.പത്മനാഭൻ,സുരേന്ദ്രൻ, ബി.ശോഭ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. രാജപ്പൻ പിള്ള (പ്രസി.), എം.പ്രസാദ് (സെക്ര.). മാരാരിക്കുളം വിശപ്പുരഹിതഗ്രാമം പദ്ധതി നൂറാംദിനത്തിലേക്ക് (പടം) മണ്ണഞ്ചേരി: മാരാരിക്കുളത്ത് ആരംഭിച്ച വിശപ്പ് രഹിതഗ്രാമം പദ്ധതി നൂറാം ദിനത്തിലേക്ക്. മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക്, മുഹമ്മ എന്നീ പഞ്ചായത്തുകളിലായി 400 പേർക്കാണ് ഭക്ഷണം എത്തിക്കുന്നത്. അസുഖബാധിതരായി കിടപ്പിലായവർ, പ്രായാധിക്യത്താൽ പ്രയാസമനുഭവിക്കുന്നവർ, വീട്ടിൽ മറ്റാരും സഹായത്തിനില്ലാത്തതിനാൽ, ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്തവർ എന്നിവർക്കാണ് പദ്ധതിയുടെ ഭാഗമായി ഭക്ഷണം എത്തിക്കുന്നത്. പൊതുജനങ്ങളുടെ വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചു വരുന്നത്. പ്രിയപ്പെട്ടവരുടെ ഓർമ ദിനത്തിലും, ജന്മദിനം, വിവാഹ വാർഷികം, വീട്ടിലെ മറ്റു ചടങ്ങുകൾ എന്നിവയുടെ ഭാഗമായെല്ലാം ജനങ്ങൾ അവരുടെ സന്തോഷം പങ്കുവെക്കാൻ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. നൂറാം ദിനത്തിലെ ഭക്ഷണ വിതരണം മണ്ണഞ്ചേരിയിൽ ആർ.നാസർ ഉദ്ഘാടനം ചെയ്തു. കോമളപുരത്ത് ഏരിയ സെക്രട്ടറി കെ.ഡി. മഹീന്ദ്രൻ, വളവനാട് കെ.ജി. രാജേശ്വരി, കലവൂരിൽ അഡ്വ. ഷീന സനൽകുമാർ, തമ്പകച്ചുവടിൽ അഡ്വ.കെ.ടി. മാത്യു, അമ്പനാകുളങ്ങരയിൽ എം.എസ്. സന്തോഷ്, മുഹമ്മയിൽ ജെ.ജയലാൽ എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി. ജില്ല പഞ്ചായത്തംഗം പി.എ. ജുമൈലത്ത്, മഞ്ജു രതികുമാർ തുടങ്ങിയവരും വിവിധ വാർഡുകളിൽ ഭക്ഷണ വിതരണം നടത്തി. കെ.ഡി. മഹീന്ദ്രൻ ചെയർമാനും ആർ.റിയാസ് കൺവീനറുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കഞ്ചാവും ലഹരി വസ്തുക്കളുമായി രണ്ടുപേർ അറസ്റ്റിൽ (പടം) ആലപ്പുഴ: ആലപ്പുഴ െറയിൽവേ സ്റ്റേഷന് സമീപംനിന്നും കഞ്ചാവും ലഹരി വസ്തുക്കളുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് ബൊക്കാറൊ സ്വദേശികളായ ലാൽചന്ദ് ഹൻസാദ് (19), കൃഷ്ണകുമാർ മറാണ്ടി (23 വയസ്സ്) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 60 ഗ്രാം കഞ്ചാവും 179 ഗ്രാം കഞ്ചാവി​െൻറ ലഹരി ഉൽപന്നമായ ഭാങ്ങും പിടികൂടി. ധൻബാദ് എക്സ്പ്രസിൽ ആലപ്പുഴയിൽ എത്തിയ ഇവർ ജോലിക്കായി നാഗർകോവിലിലേക്ക് പോകുന്നതിനായാണ് ആലപ്പുഴയിൽ തങ്ങിയത്. സംശയാസ്പദമായി െറയിൽവേ സ്റ്റേഷനു സമീപം കണ്ട ഇവരെ ചോദ്യം ചെയ്തതിലാണ് ലഹരി വസ്തുക്കളെകുറിച്ച് വിവരം ലഭിച്ചത്. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ മാസങ്ങളിൽ ആലപ്പുഴ റെയിൽവേസ്റ്റേഷൻ പരിസരത്തുനിന്നും ആളില്ലാത്ത നിലയിൽ വൻ തോതിൽ കഞ്ചാവ് കണ്ടെത്തിയിരുന്നു. ആലപ്പുഴ എക്സൈസ് ആദ്യമായാണ് ഭാങ്ങ് ഇനത്തിലുള്ള ലഹരി വസ്തുക്കൾ പിടികൂടുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതാണെന്നും എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. പ്രതികളെ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതി റിമാൻഡ് ചെയ്തു. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടി​െൻറ നേതൃത്വത്തിൽ പ്രിവൻറീവ് ഓഫിസർമാരായ എൻ. ബാബു, കുഞ്ഞുമോൻ, സുമേഷ്, എം.കെ. സജിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. റെനി, ഓംകാർനാഥ് അരുൺ, അനിൽകുമാർ, ഡ്രൈവർ വിപിനചന്ദ്രൻ എന്നിവരാണ് റെയ്ഡ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.