കരിനിലങ്ങളിൽ മുഴുസമയ മത്സ്യകൃഷി വ്യാപകം

തുറവൂർ (ആലപ്പുഴ): അരൂർ മണ്ഡലത്തി​െൻറ പടിഞ്ഞാറൻ കരിനിലങ്ങളിൽ വലകെട്ടി മറച്ചുള്ള മുഴുവൻ സമയ മത്സ്യകൃഷി വ്യാപകമാകുന്നു. സർക്കാർ നയമായ 'ഒരു നെല്ലും ഒരു മീനും' നടപ്പാക്കേണ്ട കർഷക സംഘത്തി​െൻറ ഒത്താശയോടെയാണ് മത്സ്യകൃഷി. മത്സ്യകൃഷി ആരംഭിക്കുന്നത് മുമ്പ് 6000 ഏക്കറോളം വരുന്ന കരിനിലങ്ങളിൽ നെൽകൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചിരുന്നു. ഒരു ഏക്കറിൽനിന്ന് 130 പറ വരെ നെല്ല് ലഭിച്ചിരുന്നു. എന്നാൽ, ഉപ്പുവെള്ളം കയറ്റിയുള്ള മത്സ്യകൃഷി ആരംഭിച്ചതോടെ നെൽകൃഷിയിൽ വിളവ് കുറഞ്ഞു തുടങ്ങി. പല കർഷക സംഘങ്ങൾക്കും നെൽകൃഷിയോട് താൽപര്യം കുറഞ്ഞു. നെൽകൃഷി നഷ്ടമാണെന്ന് വരുത്താനും മത്സ്യകൃഷി മുഴുവൻ സമയമാക്കാനും ശ്രമം തുടങ്ങി. നെൽകർഷകർ താൽപര്യത്തോടെ കൃഷി നടത്തുമ്പോൾ മട പൊട്ടിച്ചു വെള്ളം കയറ്റി നശിപ്പിക്കാനുള്ള ശ്രമമാണ് മത്സ്യമാഫിയ സംഘങ്ങൾ നടത്തുന്നത്. ഇതിനു കർഷക സംഘങ്ങൾ കൂട്ടുനിൽക്കുകയാണ്. ഇന്ന് കരിനിലങ്ങളിൽ നാമമാത്ര നെൽകൃഷിയാണ് ചെയ്യുന്നത്. ഇതിൽ നല്ലൊരു ശതമാനവും കൃഷി വകുപ്പി​െൻറ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനുള്ള കൃഷിയാണ്. കരിനിലം പൂർണമായി ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിക്കാതെ വെള്ളത്തിൽ വാരം കോരി വിതക്കുകയാണ്. ഞാറായി വരുന്ന ഘട്ടത്തിൽ മത്സ്യമാഫിയ സംഘങ്ങൾ മട പൊട്ടിച്ചുവിട്ട് നെൽകൃഷി നശിപ്പിക്കും. ഇതിന് ചില കർഷക സംഘങ്ങൾ കൂട്ടുനിൽക്കുന്നു. കരിനിലങ്ങളുടെ ചിറകളിൽ പച്ചക്കറികൃഷി ചെയ്തിരുന്നു. തെങ്ങുകളിൽനിന്ന് നല്ല വിളവും ലഭിച്ചിരുന്നു. ഓരുജലം കയറ്റി മത്സ്യകൃഷി ആരംഭിച്ചതോടെ തെങ്ങുകളിൽ കായ്ഫലം കുറയുകയും ക്രമേണ നശിച്ചും തുടങ്ങി. കരിനിലങ്ങൾ മുഴുവൻ സമയ മത്സ്യകൃഷിയാകുന്നതോടെ തെങ്ങുകൾ പൂർണമായി ഇല്ലാതാകും. പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ശുദ്ധജലം കിട്ടാക്കനിയാകും. വല കെട്ടി മുഴുവൻ സമയം മത്സ്യകൃഷി നടത്താനുള്ള നീക്കം ഇല്ലാതാക്കാൻ നടപടി വേണമെന്നാണ് നെൽകർഷകരുടെ ആവശ്യം. സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം തുറവൂർ: പട്ടണക്കാട് ഗവ.എൽ.പി.സ്കൂളി​െൻറ വാർഷികവും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും നടന്നു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്തു. വി.എം.മഹേഷ് അധ്യക്ഷത വഹിച്ചു. സ്മാർട്ട് ക്ലാസ് റൂമി​െൻറയും പാർക്കി​െൻറയും ഉദ്ഘാടനം പട്ടണക്കാട് പഞ്ചായത്ത് പ്രസിഡൻറ് ടി.എം. ഷരീഫ് നിർവഹിച്ചു. കെ.ബി. ഗീതമ്മ, അഡ്വ. ടി.എച്ച്. സലാം, എം.കെ. ജയപാൽ, കെ.വി. സുകുമാരൻ, ഡോ. സേതു മാധവൻ, യമുന എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ച കാഞ്ചനയെയും സംഗീത സംവിധായകൻ ബിനു ആനന്ദിനെയും പൊന്നാടയണിയിച്ചു. ലൈഫ്- നവേകരള പദ്ധതികൾക്ക് ഉൗന്നൽ നൽകി കുത്തിയതോട് ബജറ്റ് തുറവൂർ: ലൈഫ് മിഷൻ പദ്ധതിക്കും നവകേരള മിഷൻ പദ്ധതിക്കും പ്രാമുഖ്യം നൽകുന്ന ബജറ്റ് കുത്തിയതോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി ജോസ് അവതരിപ്പിച്ചു.19,46,44,205 രൂപ വരവും 13,81,43,520 ചെലവുമുള്ള ബജറ്റിനാണ് അംഗീകാരം ലഭിച്ചത്. ലൈഫ് മിഷൻ പദ്ധതിക്ക് 52 ലക്ഷവും വീട് അറ്റകുറ്റപ്പണിക്ക് 32 ലക്ഷവും അംഗൻവാടി പോഷകാഹാരത്തിന് 15 ലക്ഷവും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്കോളർഷിപ്പിന് 12,75,000 രൂപയും പ്രാഥമിക വിദ്യാലയങ്ങളിലെ 6 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റും ആക്കുന്നതിന് 12 ലക്ഷവും ഹരിത കേരളം പദ്ധതിയിൽപ്പെടുത്തി തോട് ശുചീകരണത്തിന് 15 ലക്ഷവും റോഡുകളുടെയും കെട്ടിടങ്ങളുടെയും സംരക്ഷണത്തിനു 90 ലക്ഷവും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ വിവാഹധനസഹായം, ലാപ്ടോപ്, പഠനമുറി, സൈക്കിൾ, കുടിവെള്ള കണക്ഷന് സബ്സിഡി, ആട്ടിൻകുട്ടി എന്നിവക്ക് 47,21,000 രൂപയും അഗതി രഹിത കേരള പദ്ധതിക്ക് 4 ലക്ഷവും തുറവൂർ താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിന് 1,20,000 രൂപയും ചെലവഴിക്കും. േപ്രമരാജപ്പൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.