ബി.ജെ.പിക്ക്​്​ ജനപിന്തുണ നഷ്​ടപ്പെട്ടു; എൻ.ഡി.എ തകർച്ചയിലേക്ക് ​^പിണറായി

ബി.ജെ.പിക്ക്് ജനപിന്തുണ നഷ്ടപ്പെട്ടു; എൻ.ഡി.എ തകർച്ചയിലേക്ക് -പിണറായി ചെങ്ങന്നൂർ: ജനപിന്തുണ നഷ്ടപ്പെട്ട ബി.ജെ.പിയുടെ മുന്നണി തകർച്ചയിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ശ്രദ്ധിക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വിജയത്തുടർച്ച നൽകണം. ചെങ്ങന്നൂരി​െൻറ രാഷ്ട്രീയപൈതൃകം ഉയർത്തിപ്പിടിക്കണം. കെ.കെ. രാമചന്ദ്രൻ നായരുടെ വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകണമെന്നും ഇതിന് സജിചെറിയാ​െൻറ വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ ഐ.ടി.ഐ ജങ്ഷനിൽ എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ബി.ജെ.പി സർക്കാറിനെതിരായ ജനങ്ങളുടെ എതിർപ്പി​െൻറ പ്രതിഫലനമാണ് യു.പി ഉപതെരഞ്ഞെടുപ്പിൽ കണ്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവദാസ്മൗര്യയും മൂന്നുലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലങ്ങളിലാണ് ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടത്. ഇവിടെ സമാജ്വാദി-ബി.എസ്.പി സഖ്യം നടത്തിയ മുന്നേറ്റത്തിൽ കോൺഗ്രസിന് കെട്ടിെവച്ച കാശ് നഷ്ടപ്പെട്ടു. ബിഹാറിൽ നിതീഷ്കുമാറി​െൻറ ജെ.ഡി.യുവുമായി സഖ്യമുണ്ടാക്കിയ ബി.ജെ.പിക്ക് ലാലുപ്രസാദ് യാദവി​െൻറ ആർ.ജെ.ഡിക്കുമുന്നിൽ കീഴടങ്ങേണ്ടിവന്നു. മധ്യപ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലും ബി.ജെ.പി ഉപതെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. ദലിത്, പിന്നാക്ക- മതന്യൂനപക്ഷ വിഭാഗങ്ങളാണ് അവരുടെ ശത്രുക്കൾ. ഗുജറാത്തിൽ ജനപിന്തുണയിൽ വൻ ഇടിവാണ് ഉണ്ടായത്. എൻ.ഡി.എ മുന്നണിയുടെ തകർച്ച വേഗത്തിലാക്കുന്നതാണ് ടി.ഡി.പിയുടെ കേന്ദ്രമന്ത്രിസഭയിൽനിന്നുള്ള പിന്മാറ്റം. സംഘ്പരിവാറി​െൻറ അജണ്ട നടപ്പാക്കുന്ന ബി.ജെ.പി. സർക്കാർ മതന്യൂനപക്ഷങ്ങൾക്കും ദലിത് പിന്നാക്കവിഭാഗങ്ങൾക്കും എതിരാണ്. പാർലമ​െൻറിൽ അവിശ്വാസപ്രമേയത്തിന് കൂടുതൽ പിന്തുണ ലഭിച്ചെങ്കിലും പാർലമ​െൻററി മര്യാദ പാലിക്കാത്ത ബി.ജെ.പി അത് ചർച്ചക്കെടുക്കാൻ തയാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എസ്. രവി അധ്യക്ഷതവഹിച്ചു. കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, വൈക്കം വിശ്വൻ, എം.പി. വീരേന്ദ്രകുമാർ, ടി.പി. പീതാംബരൻമാസ്റ്റർ, ആർ. ബാലകൃഷ്ണപിള്ള, േശാഭന ജോർജ്, മന്ത്രിമാരായ ജി. സുധാകരൻ, മാത്യു ടി. തോമസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.