ചേർത്തല : കടക്കരപ്പള്ളി പഞ്ചായത്ത് വികസന സെമിനാർ യു.ഡി.എഫ് ബഹിഷ്കരിച്ചു. വാർഡ് വികസനത്തിന് ഫണ്ട് നീക്കിെവച്ചതിലെ വിവേചനത്തിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഭരണപക്ഷത്തെ അംഗങ്ങളുടെ വാർഡുകളിലേക്ക് ഏഴ് ലക്ഷം വീതം നൽകിയപ്പോൾ പ്രതിപക്ഷ അംഗങ്ങൾക്ക് മൂന്നുലക്ഷം മാത്രമാണ് ഉൾപ്പെടുത്തിയതെന്ന് കോൺഗ്രസ് കടക്കരപ്പള്ളി മണ്ഡലം പ്രസിഡൻറ് പി.പി. രാജേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷാംഗങ്ങളായ എ.കുഞ്ഞപ്പൻ, സംഞ്ജിത്, പയസ്, പ്രീജ, മിനി, ജെമ്മ എന്നിവരാണ് വികസന സെമിനാർ ബഹിഷ്കരിച്ചത്. ഡോ. ഷേണായിയുടെ നിര്യാണത്തിൽ അനുശോചിച്ചു അരൂർ: ആലപ്പുഴ മെഡിക്കൽ കോളജിലെ മുൻ പ്രഫസറും മന്ത് വിഭാഗം മേധാവിയുമായിരുന്ന ഡോ. ആർ.കെ. ഷേണായിയുടെ നിര്യാണത്തിൽ ഓൾ കേരള ഗൗഡസാരസ്വത ബ്രാഹ്മണ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ബിജു എൻ.പൈ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തമ്പാനൂർ ഗോവിന്ദ നായ്ക്ക്, കേരള കൊങ്കിണി സാഹിത്യ അക്കാദമി ചെയർമാൻ പി.എസ്.സച്ചിദാനന്ദനായ്ക്ക്, എറണാകുളം ജി.എസ്.എസ് സംഘം പ്രസിഡൻറ് പ്രഭാകരനായ്ക്ക്, രാജ്കുമാർ കമ്മത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.