കലക്ടറും ആർ.ടി.ഒയും ഇടപെട്ടിട്ടും രക്ഷയില്ല; രോഗികളെ പിഴിഞ്ഞ് 108 ആംബുലൻസി​െൻറ വ്യാജൻ വിലസുന്നു

ആലപ്പുഴ: ദേശീയ ആരോഗ്യദൗത്യത്തി​െൻറ കീഴിെല സർക്കാർസംവിധാനമായ 108 ആംബുലൻസി​െൻറ പേരിൽ വ്യാജ ആംബുലൻസ് നടത്തുന്ന ഏജൻസികൾ ജില്ലയിൽ പിടിമുറുക്കി. രോഗികളെ പിഴിയുന്ന ഇത്തരം മാഫിയയുമായി ബന്ധപ്പെട്ടുള്ള കണ്ണികൾ മുഖ്യമായും കായംകുളം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 108ൽ അവസാനിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ്. മൊബൈൽ നമ്പർ വാഹനത്തിൽ എഴുതുേമ്പാൾ അൽപം അകലത്തിൽ 108 എന്ന് മാറ്റി എഴുതുകയാണ് ചെയ്യുന്നത്. ഇത്തരം കബളിപ്പിക്കൽ അറിയാതെ രോഗികൾ ആംബുലൻസ് എടുക്കുകയാണ്. എമർജൻസി െറസ്ക്യു ടീം എന്ന പേരിൽ അറിയപ്പെടുന്ന ആംബുലൻസ് യഥാർഥ 108​െൻറ മാതൃകയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആർക്കും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല. രോഗികളെ എത്തിച്ചശേഷം വൻ തുക തട്ടിയെടുക്കും. സൗജന്യസേവനം നൽകുന്ന സർക്കാർ സംവിധാനത്തി​െൻറ കീഴിെല 108 ആംബുലൻസ് പദ്ധതിക്ക് ചീത്തപ്പേരാണ് ഇതിലൂടെ സംഭവിക്കുന്നത്. പണം ഈടാക്കുന്നത് സംബന്ധിച്ച് വ്യാപക പരാതി ഉയർന്നു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ ആരോഗ്യവകുപ്പ് വിഷയത്തി​െൻറ ഗൗരവം അവതരിപ്പിച്ചു. തുടർന്ന്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എൻ. സജീറയുടെ നേതൃത്വത്തിൽ നാലംഗ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് ആർ.ടി.ഒക്ക് നൽകാൻ കലക്ടർ നിർദേശിച്ചു. ഇതനുസരിച്ച് 2017 സെപ്റ്റംബർ 20ന് സംഘം റിപ്പോർട്ട് കലക്ടർക്കും ആർ.ടി.ഒ ഓഫിസർക്കും കൈമാറി. രോഗികളുടെ പരാതി ശരിവെക്കുന്നതായിരുന്നു ഓരോ കണ്ടെത്തലും. എന്നാൽ, ആറുമാസം കഴിഞ്ഞിട്ടും ഇതിനെതിരെ നടപടി ഉണ്ടായില്ല. പരാതിക്കാരുടെ എണ്ണം ഇതിനകം ഇരട്ടിയിലധികമായി. വ്യാജന്മാരുടെ വളർച്ചയോടെ 108 ആംബുലൻസിനോട് ജനങ്ങളുടെ വിശ്വാസം ഇല്ലാതായെന്ന് ജില്ല കോഓഡിനേറ്റർ പി.എഫ്. ജസ്റ്റിൻ 'മാധ്യമ'ത്തോട് പറഞ്ഞു. വ്യാജ ആംബുലൻസുകളെ കണ്ടെത്തി നടപടി സ്വീകരിക്കും -ആർ.ടി.ഒ ആലപ്പുഴ: 108 പേരിൽ ഇറക്കുന്ന വ്യാജ ആംബുലൻസുകളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ ഷിബു കെ. ഇട്ടി 'മാധ്യമ'ത്തോട് പറഞ്ഞു. ആരോഗ്യവകുപ്പ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഉടൻ പരിശോധിക്കും. വ്യാജ ആംബുലൻസുകളെക്കുറിച്ച് നേരിട്ട് പരാതിയൊന്നും ശ്രദ്ധയിൽപെട്ടിട്ടില്ല. എന്നിരുന്നാലും രോഗികളിൽനിന്ന് പണം ഊറ്റിയെടുക്കുന്നുണ്ടെങ്കിൽ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആലപ്പുഴ: ഇന്ധന വിലവർധന, മോട്ടോർ വാഹന നികുതി എന്നിവ മൂലം ഉണ്ടാകുന്ന സാമ്പത്തികപ്രതിസന്ധികൾ മറികടക്കാൻ കുറഞ്ഞ ഓട്ടോകൂലി 30 രൂപയായും കി.മീ. ചാർജ് 15 രൂപയായും ഉയർത്തണമെന്ന് ജില്ല ഓട്ടോറിക്ഷ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. സിറിയക് ജോൺ അധ്യക്ഷത വഹിച്ചു. വി.ജെ. ഡേവിഡ്, സുനിൽകുമാർ, അഷറഫ് വട്ടപ്പള്ളി, സജൻ കുമാർ, ബിന സൈമൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.