ഇ-പോസ്​ യന്ത്രം വാങ്ങിയില്ലെങ്കിൽ റേഷൻ കടയുടെ ലൈസൻസ്​ പോകും

കൊച്ചി: ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നതി​െൻറ ഭാഗമായി സ്ഥാപിക്കുന്ന ഇ-പോസ് യന്ത്രങ്ങൾ വാങ്ങാൻ വിസമ്മതിക്കുന്ന റേഷൻ കടകൾക്ക് ലൈസൻസ് നഷ്ടപ്പെടും. യന്ത്രങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കർശന മാർഗനിർദേശങ്ങളാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. യന്ത്രങ്ങൾ റേഷൻ കടകൾ ഏറ്റുവാങ്ങുകയും ഇതി​െൻറ രസീത് സൂക്ഷിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല ജില്ല, താലൂക്ക് സപ്ലൈ ഒാഫിസർമാർക്കാണ്. ഇവ കൈപ്പറ്റുേമ്പാൾ തകരാറുകളില്ലെന്ന് കമ്പനി പ്രതിനിധികളുടെയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഉറപ്പാക്കിയിരിക്കണം. വാങ്ങാൻ വിസമ്മതിക്കുന്നത് നിയമലംഘനമായി കണ്ട് ഉടൻ പ്രാബല്യത്തോടെ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. കൃത്രിമം കാണിക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുന്നവർക്കെതിരെ പൊതുമുതൽ നശീകരണം തടയൽ നിയമപ്രകാരം നിയമനടപടിയെടുക്കും. അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിലൂടെ യന്ത്രം മാറ്റിവെക്കേണ്ട സാഹചര്യമുണ്ടായാൽ ഇതിനുള്ള നഷ്ടം കടയുടമയിൽനിന്ന് ഇൗടാക്കും. അതേസമയം, യന്ത്രം ഏർപ്പെടുത്തുന്നതിൽ ഒേട്ടറെ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് റേഷൻ കടയുടമകൾ ചൂണ്ടിക്കാട്ടുന്നു. ഇതിനകം നടപ്പാക്കിയ സ്ഥലങ്ങളിൽനിന്ന് ഇത്തരം പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇൻറർനെറ്റ് തകരാറാണ് പ്രധാന പ്രശ്നം. ഇടപാടുകൾ വൈകാനും ഉപഭോക്താക്കൾ ഏറെ നേരം കാത്തുനിൽക്കാനും ഇത് ഇടയാക്കും. മുൻഗണന വിഭാഗത്തിലുണ്ടായിരുന്ന നിരവധി പേർ പിന്നീട് അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയെത്തുടർന്ന് പൊതുവിഭാഗത്തിൽ എത്തിയിട്ടുണ്ട്. റേഷൻ കാർഡിൽ ഇതിനനുസരിച്ച് മാറ്റം ഉണ്ടായെങ്കിലും യന്ത്രങ്ങളിൽ ഇൗ മാറ്റം വന്നിട്ടില്ല. ഇതും കടയുടമകൾക്ക് തലവേദന സൃഷ്ടിക്കുന്നതായി പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.