ഗെസ്​റ്റ്​ ​െലക്​ചറർമാരെ ആവശ്യമുണ്ട്​

കൊച്ചി: എറണാകുളം സ​െൻറ് തെരേസാസ് കോളജിൽ മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹോം സയൻസ്, സൈക്കോളജി, േകാമേഴ്സ്, മലയാളം, ഹിന്ദി, ഫ്രഞ്ച്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ഭരതനാട്യം, കമ്പ്യൂട്ടർ സയൻസ് (എം.എസ്സി/എം.സി.എ/എം.ടെക്), നഴ്സിങ് (കമ്യൂണിറ്റി കോളജ്), മാനേജ്മ​െൻറ് സ്റ്റഡീസ് (എം.ബി.എ) വിഷയങ്ങളിൽ . യു.ജി.സി നിബന്ധനകളനുസരിച്ച് യോഗ്യതയുള്ളവർക്കും നെറ്റ് പാസായവർക്കും മുൻഗണന. അപേക്ഷഫോറം ഒാഫിസിൽ ലഭിക്കും. അപേക്ഷ ഏപ്രിൽ ഏഴിനുമുമ്പ് പ്രിൻസിപ്പലിന് ലഭിക്കണം. ഫോൺ: 0484 2351870, 2381312. പ്രതിഷേധമാർച്ച് നടത്തി കൊച്ചി: എൻ.സി.പി ജില്ല ഭാരവാഹികളുടെയും സംസ്ഥാനസമിതി അംഗങ്ങളുടെയും ബ്ലോക്ക് പ്രസിഡൻറുമാരുടെയും നേതൃത്വത്തിൽ പ്രതിേഷധമാർച്ചും ധർണയും നടത്തി. എൻ.സി.പി സംസ്ഥാനപ്രസിഡൻറ് ടി.പി. പീതാംബര​െൻറ വീട്ടിൽ കയറി അദ്ദേഹത്തെ അവഹേളിച്ച ഒരുവിഭാഗം നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യെപ്പട്ടായിരുന്നു പ്രതിഷേധം. 18ന് നടത്താനിരുന്ന സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ദേശീയനേതൃത്വം മാറ്റിെവച്ചതിൽ വൈരാഗ്യംപൂണ്ട മന്ത്രി എ.കെ. ശശീന്ദ്രൻ ഗ്രൂപ് നേതാക്കളാണ് ടി.പി. പീതാംബര​െൻറ വസതിയിലേക്ക് തള്ളിക്കയറിയത്. ഇത്തരം നിഷ്ഠുര പ്രവർത്തനത്തെ െവച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രതിഷേധയോഗം ഉദ്ഘാടനംചെയ്ത് സേവാദൾ സംസ്ഥാനചെയർമാൻ ജോണി തോട്ടക്കര പറഞ്ഞു. വി. രാംകുമാർ അധ്യക്ഷതവഹിച്ചു. കെ.കെ. ജയപ്രകാശ്, മുരളി പുത്തൻവേലി, പി.എ. അലക്സാണ്ടർ, എം.എച്ച്. റഷീദ്, ഇക്ബാൽ ചെട്ടിപറമ്പിൽ, ടി.പി. മുരളീധരൻ, രാജുതോമസ് എന്നിവർ സംസാരിച്ചു. ടി.എ. ബിനു, ഡി. സുധാകരൻ, ഹുസൈൻ മംഗലത്ത്, മണിയപ്പൻ ഞാറക്കൽ എന്നിവർ ജാഥക്ക് നേതൃത്വം നൽകി. മേനക ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം ബോട്ട്ജെട്ടിയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.