വയോധിക കെ.എസ്.​ആർ.ടി.സി ബസ്​ സ്​റ്റാൻഡിൽ മരിച്ചനിലയിൽ

കൊച്ചി: നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. വെണ്ണല സ്വദേശിനി തങ്കമ്മയെയാണ്(65) സ്റ്റാൻഡിലെ സ്ത്രീകളുടെ വിശ്രമമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 6.30ഒാടെയാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുമായി അകന്നുകഴിഞ്ഞിരുന്ന തങ്കമ്മ ബസ് സ്റ്റാൻഡിലും പരിസരത്തും മറ്റുമാണ് താമസിച്ചിരുന്നത്. എറണാകുളം സെൻട്രൽ പൊലീസ് നടപടി പൂർത്തിയാക്കി കേസ് എടുത്തു. മഞ്ഞപ്പിത്തവും മറ്റ് രോഗങ്ങളും ഇവരെ ബാധിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നാരായണൻ നമ്പൂതിരിപ്പാട് കൂത്താട്ടുകുളം: കാക്കൂർ കാഞ്ഞിരപ്പിള്ളിമനയിൽ കെ.ആർ. നാരായണൻ നമ്പൂതിരിപ്പാട് (89) നിര്യാതനായി. സംസ്ഥാന റബർ ബോർഡ് മുൻ അംഗം, ശ്രീശങ്കര ട്രസ്റ്റ് മുൻ ചെയർമാൻ, കേരള ഊരാഴ്മ ദേവസ്വം ബോർഡ് മുൻ വൈസ് ചെയർമാൻ, കാക്കൂർ ഗ്രാമീണ വായനശാല സ്ഥാപക കമ്മിറ്റി അംഗം, കന്യാകുമാരി ബേ വാച്ച് അമ്യൂസ്മ​െൻറ് പാർക്ക് ചെയർമാൻ, കാക്കൂർ റബർ ഉൽപാദക സംഘം പ്രസിഡൻറ്, കാക്കൂർ ആമ്പശ്ശേരിക്കാവ്, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം ദേവസ്വങ്ങളുടെ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ അവണപ്പറമ്പ് മനയിൽ പരേതയായ പാർവതി അന്തർജനം. മക്കൾ: രാജൻ നമ്പൂതിരിപ്പാട്, ശങ്കരൻ നമ്പൂതിരിപ്പാട്, നാരായണൻ നമ്പൂതിരിപ്പാട് , മധു നമ്പൂതിരിപ്പാട്, ദേവി, പരേതനായ ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട്. മരുമക്കൾ: ആര്യാദേവി, സുവർണ, സ്മിത, ഹീര, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, സരിത ഉണ്ണികൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.