(പടം)സ്വഭാവ വൈശിഷ്​ട്യമുള്ളവരെ മാത്രം നേതൃനിരയിലേക്ക് കൊണ്ടുവരണം^ ജസ്​റ്റിസ് ജെ.ബി. കോശി

(പടം)സ്വഭാവ വൈശിഷ്ട്യമുള്ളവരെ മാത്രം നേതൃനിരയിലേക്ക് കൊണ്ടുവരണം- ജസ്റ്റിസ് ജെ.ബി. കോശി ആലപ്പുഴ: ഏതു പ്രസ്ഥാനത്തിലാണെങ്കിലും സ്വഭാവ വൈശിഷ്ട്യമുള്ളവരെ മാത്രം നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് പാട്ന ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.ബി. കോശി. 'മാറുന്ന ലോകത്തില്‍ വൈ.എം.സി.എകളുടെ പങ്ക്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശിൽപശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആലപ്പുഴ രൂപത സഹായ മെത്രാന്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡൻറ് ഡോ. പി. കുരിയപ്പന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡോ. മോഹന്‍ വര്‍ഗീസ് മോഡറേറ്ററായിരുന്നു. തോമസ് എബ്രഹാം, ജോസ് ഉമ്മന്‍, ഡോ.കെ.ജി. തോമസ്, എന്‍.വി. എല്‍ദോ, റജി ജോര്‍ജ്, സി.പി. മാത്യു, ജോസ് നെറ്റിക്കാടന്‍, ഡോ. പി.ഡി. കോശി, മോഹന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. കാറ്റും മഴയും; വ്യാപക നഷ്ടം (പടം) മാവേലിക്കര/ അമ്പലപ്പുഴ: ഞായറാഴ്ച വൈകീട്ടുണ്ടായ മഴയിലും ഇടിമിന്നലിലും വ്യാപക നഷ്ടം. മരങ്ങള്‍ ഒടിഞ്ഞുവീഴുകയും വൈദ്യുതി ബന്ധത്തിന് തകരാര്‍ സംഭവിക്കുകയും ചെയ്തു. ഇറവങ്കര-മൂലയില്‍ പള്ളിറോഡില്‍ ചിറയില്‍ ശിവക്ഷേത്രത്തിനു മുന്നിലെ റോഡിലേക്ക് പ്ലാവ് ഒടിഞ്ഞുവീണ് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കൊച്ചാലും മൂട്ടില്‍നിന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അമ്പലപ്പുഴ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രി ജങ്ഷനുസമീപം മരംവീണ് കാർ തകർന്നു. നീർക്കുന്നം പൂതിയോട് ബിജുവി​െൻറ ഇൻഡിക്ക വെസ്റ്റ കാറാണ് പൂർണമായും തകർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.