സ്കൂൾ ഹെൽത്ത് നഴ്സുമാരെ തൊഴിലാളികളായി പരിഗണിക്കണമെന്ന്

ആലുവ: സ്കൂൾ ഹെൽത്ത് നഴ്സുമാരെ തൊഴിലാളികളായി പരിഗണിക്കണമെന്നും ദേശീയ ആരോഗ്യമിഷന് കീഴിെല ഇതര ജീവനക്കാരുടെ സമാന ശമ്പളവർധന തയാറാക്കണമെന്നും ഒാൾ കേരള സ്കൂൾ ഹെൽത്ത് നഴ്സസ് യൂനിയൻ (സി.ഐ.ടി.യു) പ്രഥമ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 2009 മുതൽ സംസ്ഥാനത്ത് ആരോഗ്യം മിഷനുകീഴിൽ ജോലി ചെയ്യുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴസുമാരെ ഒഴിവാക്കി സ്റ്റാഫ് നഴ്സുമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അവധിദിനങ്ങൾ, ശമ്പള വർധന, യാത്രബത്ത തുടങ്ങിയ അനുകൂല്യങ്ങൾ അനുവദിക്കുക, സ്കൂളുകളുടെ ടാർജറ്റ് വർധിപ്പിച്ച് തസ്തികകൾ വെട്ടിക്കുറക്കൽ തുടങ്ങിയ തൊഴിലാളിവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. ഭാരവാഹികൾ: കെ.പി. മേരി (പ്രസി), ഷിൻറിൽ മാത്യു (ജന. സെക്ര), വി.കെ. ബിന്ദു (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.