ആലുവയിൽ ലോക നാടക ദിനാഘോഷം സംഘടിപ്പിക്കും

ആലുവ: ആലുവ ടാസിലെ നാടകേപ്രമികൾ ചേർന്ന് ഈ മാസം 27ന് ലോക നാടകദിനം ആലുവയിൽ വിപുലമായി ആഘോഷിക്കും. രാവിലെ 10ന് ടാസ് ഹാളിൽ ചിത്രകാരികളായ സിന്ധു ലോഹിതദാസ്, ഫൗസിയ അബൂബക്കർ, കെ.എസ്. േപ്രമ, ബീന വേലായുധൻ, ശ്രീദേവി മധു എന്നിവർ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടക്കും. തുടർന്ന് ഉച്ചക്ക് രണ്ടിന് 12ൽ താഴെ പ്രായമുള്ള കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തും. മൂന്നിന് നാടകഗാനാലാപനം, മോണോ ആക്ട് എന്നിവയിൽ മത്സരം നടക്കും. ഇതിൽ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. വൈകീട്ട് അഞ്ചിന് ചേരുന്ന പൊതുസമ്മേളനം കേരള സംഗീതനാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കൊച്ചിൻ ഹസനാരുടെ 'ഇന്ന്' എന്ന ഏകപാത്ര നാടകം അരങ്ങേറും. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 92497 35321എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് നാടകാസ്വാദക സമിതി കൺവീനർ ഓസ്റ്റിൻ അശോകപുരം അറിയിച്ചു. അവധിദിവസങ്ങളിൽ പ്രവർത്തിക്കും ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് 100 ശതമാനം വസ്തുനികുതി പിരിവ് ലക്ഷ്യം കൈവരിക്കുന്നതി​െൻറ ഭാഗമായി പൊതു അവധിദിവസങ്ങളായ മാർച്ച്‌ 25, 29 എന്നീ തീയതികളിൽ വസ്തുനികുതി സ്വീകരിക്കുന്നതിന് പഞ്ചായത്ത്‌ ഒാഫിസ്‌ തുറന്ന് പ്രവർത്തിക്കുമെന്ന് പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.