ജലദിന കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം

ആലുവ : ജലസ്രോതസ്സുകൾ സംരക്ഷിക്കാനും ജലത്തി​െൻറ അമിതോപയോഗത്തിനെതിരെയും ജലമലിനീകരണത്തിനെതിരെയും ജനങ്ങളെ പ്രത്യേകിച്ച് യുവതലമുറയെ ബോധവത്കരിക്കൽ കാലഘട്ടത്തി​െൻറ അനിവാര്യതയാണെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന പ്രസിഡൻറ് പാണക്കാട് അസീൽ അലി ശിഹാബ്തങ്ങൾ. 'കരുതിെവക്കാം ജീവ​െൻറ തുള്ളികൾ നാളേക്കായ്' എന്ന പ്രമേയത്തിൽ എടത്തല എൻ.എ.ഡി. കവല ഹിദായത്തുൽ ഇസ്ലാം മദ്റസാ ഹാളിൽ നടന്ന സമസ്ത കേരള സുന്നി ബാലവേദിയുടെ ദ്വൈമാസ കാമ്പയി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു. എടത്തല റേഞ്ച് പ്രസിഡൻറ് അബ്്ദുൽ ജലീൽ ഫൈസി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ പണ്ഡിതനും പേങ്ങാട്ട്ശ്ശേരി ചീഫ് ഇമാമുമായ അബൂബക്കർ ഹുദവി മുണ്ടംപറമ്പ് പ്രമേയ പ്രഭാഷണം നടത്തി. ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് ഇസ്മായിൽ ഫൈസി ദുആക്ക് നേതൃത്വം നൽകി. മാനേജ്മ​െൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.എ. ബഷീർ, സെക്രട്ടറി സിയാദ് ചെമ്പറക്കി, ഉസ്മാൻ ഹാജി തോലക്കര, വി.കെ. സിദ്ദീഖ്, ടി.കെ. മുഹമ്മദ് മുസ്ലിയാർ, ഷാജഹാൻ അൽഖാസിമി എന്നിവർ സംസാരിച്ചു. എസ്.ബി വി.സംസ്ഥാന വർക്കിങ് പ്രസിഡൻറ് ഷഫീഖ് മണ്ണഞ്ചേരി ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ബി.വി. സംസ്ഥാന ജോയൻറ്സെക്രട്ടറി റിസാൽദർ അലി സ്വാഗതവും ജില്ല പ്രസിഡൻറ് മുഹമ്മദ് സമീൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.