ആലപ്പുഴ: കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ആൽമരത്തിൽ ഇടിച്ച് 12 യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ആറിന് പാതിരപ്പള്ളിയിലാണ് സംഭവം. ആലപ്പുഴയിലേക്ക് വരുകയായിരുന്ന ചെങ്ങന്നൂർ ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. സംഭവം നടക്കുമ്പോൾ മഴയുണ്ടായിരുന്നു. ബ്രേക്ക് കിട്ടാത്തതാണ് അപകടകാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ബസ് റോഡിെൻറ സൈഡിലായിരുന്നതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടായില്ല. വേനൽമഴയിൽ ജില്ലയിൽ പരക്കെ നാശം ആലപ്പുഴ: ഞായറാഴ്ച പെയ്ത വേനൽമഴയിൽ ജില്ലയിൽ പരക്കെ നാശം. ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി. തകഴി, അമ്പലപ്പുഴ, കഞ്ഞിപ്പാടം, പച്ച എന്നിവിടങ്ങളിലാണ് നാശനഷ്ടം ഏറെയും ഉണ്ടായത്. വാഹനങ്ങൾക്ക് മുകളിൽ മരം വീണു. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.