ആലപ്പുഴ ബൈപാസ് നിർമാണം: റെയിൽവേ എതിര്​ നിൽക്കുന്നു ^മന്ത്രി ജി. സുധാകരൻ

ആലപ്പുഴ ബൈപാസ് നിർമാണം: റെയിൽവേ എതിര് നിൽക്കുന്നു -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: ബൈപാസ് നിർമാണത്തിൽ റെയിൽവേ എതിര് നിൽക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഒരു കാര്യവും ചെയ്യാൻ ഇവർ അനുവദിക്കുന്നില്ല. ഇക്കാര്യത്തിൽ വലിയ പ്രോത്സാഹനം നൽകുമെന്ന് റെയിൽവേ ചെയർമാൻ യോഗത്തിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ വിഭിന്ന സമീപനമാണ് ഇവർ സ്വീകരിക്കുന്നത്. റെയിൽവേ ഇക്കാര്യത്തിൽ ശുഷ്കാന്തി കാട്ടണം. അനാവശ്യമായ പിടിവാശി കാട്ടി റെയിൽവേ, നിർമാണം മുടക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര സർക്കാറും റെയിൽവേയും ഭരണഘടനപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നില്ല. കരാറുകാര​െൻറയും റെയിൽവേയുടെയും ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് നിർമാണം ഇഴഞ്ഞുനീങ്ങാൻ ഇടയായത്. പദ്ധതി രേഖ റെയിൽവേ മനഃപൂർവം താമസിപ്പിച്ചു. റെയിൽവേ ആത്മാർഥത കാട്ടുന്നില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. എന്ത് പ്രതിസന്ധി നേരിട്ടാലും ഈ വർഷംതന്നെ ബൈപാസ് തുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വയലാർ രാമവർമ നവതി ആഘോഷവും പുരസ്കാര സമർപ്പണവും ആലപ്പുഴ: യുവകല സാഹിതിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ നവതി ആഘോഷവും പുരസ്കാര സമർപ്പണവും 21ന് രാവിലെ ഒമ്പതിന് രാഘവപറമ്പിൽ നടക്കുമെന്ന് ചെയർമാൻ വയലാർ ശരത്ചന്ദ്രവർമ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ നടക്കുന്ന കവയിത്രി സമ്മേളനം സംഗീത ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. വനിത കലാസാഹിതി ജില്ല പ്രസിഡൻറ് ഗീത തുറവൂർ അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് കൊച്ചിൻ മൻസൂർ നയിക്കുന്ന വയലാർ ചലച്ചിത്ര ഗാനാലാപനം നടക്കും. വൈകീട്ട് നാലിന് യുവകല സാഹിതി പുരസ്കാര സമർപ്പണ സമ്മേളനം ചലച്ചിത്ര സംവിധായകൻ ഹരിഹരൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സ്വദേശിയായ അഹമ്മദ് ഖാൻ 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന യുവകല സാഹിതി പുരസ്കാരം ആലേങ്കാട് ലീലാകൃഷ്ണൻ നൽകും. ഇദ്ദേഹത്തി​െൻറ മതേതര ഹാസം എന്ന ഗദ്യ-കവിത സമാഹരത്തിനാണ് പുരസ്കാരം. മന്ത്രി പി. തിലോത്തമൻ വയലാർ കുടുംബാംഗങ്ങളെ ആദരിക്കും. വാർത്തസമ്മേളനത്തിൽ യുവകല സാഹിതി ജില്ല സെക്രട്ടറി ആസിഫ് റഹീം, ട്രഷറർ ഡി. ഹർഷകുമാർ, വി. മോഹനദാസ് എന്നിവർ പങ്കെടുത്തു. ബൈബിൾ കൺെവൻഷൻ ആലപ്പുഴ: തങ്കി പള്ളിയിൽ രണ്ടാമത് അഭിഷേകാഗ്നി ബൈബിൾ കൺെവൻഷൻ 20 മുതൽ 22 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ദിവസവും വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെ ധ്യാനം നടക്കും. ഇതി​െൻറ ഭാഗമായുള്ള വിശാല പന്തലി​െൻറ നിർമാണം പൂർത്തിയായി. ആലപ്പുഴ രൂപത സഹായ മെത്രാൻ ഡോ. ജയിംസ് ആനാപറമ്പാൽ ഉദ്ഘാടനവും ദിവ്യപൂജ അർപ്പണവും നടത്തും. ഫാ. സേവ്യർഖാൻ വട്ടായിൽ കൺെവൻഷൻ നയിക്കും. സമാപന സന്ദേശം കൊച്ചി രൂപത മെത്രാൻ ഡോ. ജോസ് കരിയിൽ നിർവഹിക്കും. കൺവെൻഷനിൽ ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമാക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ ഫാ. ആഷ്ലിൻ കുത്തുകാട്ട്, ഫ്രാൻസീസ് പൊക്കത്തേൽ, എം.എഫ്. ജോബ് മരക്കാശേരി, ജോബ് കൂട്ടുങ്കൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.