ജപ്പാനിലേക്ക്​ പോകുന്ന സുജിത്തിന്​ യാത്രയയപ്പ്​ നൽകും

അരൂർ: ജപ്പാനിൽ ഇൗ മാസം 21 മുതല്‍ 26 വരെ നടക്കുന്ന ലോക ബ്ലൈന്‍ഡ് ഫുട്‌ബാള്‍ മാച്ചില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബാള്‍ ടീമി​െൻറ ഗോള്‍വല കാക്കാന്‍ പോകുന്ന സുജിത്തിന് അരൂരിലെ കായികപ്രേമികളും പൗരാവലിയും യാത്രയയപ്പ് നൽകും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് വിജയാംബിക വായനശാല ഹാളിൽ നടക്കുന്ന ചടങ്ങിൽ എ.എം. ആരിഫ് എം.എൽ.എ പങ്കെടുക്കും. അരൂര്‍ പഞ്ചായത്ത് 14ാം വാര്‍ഡ് കാട്ടാമ്പള്ളി കളത്തില്‍ ശശിയുടെയും ചിന്നയുടെയും മൂന്ന് മക്കളില്‍ ഇളയവനാണ് സുജിത്ത്. എറണാകുളം മഹാരാജാസില്‍ ഡിഗ്രി വിദ്യാര്‍ഥിയായ സുജിത്ത് കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഫുട്‌ബാളിന് പിന്നാലെ ഓടിത്തുടങ്ങിയതാണ്. ജീവിത പ്രാരാബ്ധങ്ങള്‍ മൂലം മൂത്ത രണ്ടുപേര്‍ക്കും പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നെങ്കിലും പന്തിന് പിന്നാലെ ഓടുന്ന സുജിത്തിനെ ശശി തിരുവനന്തപുരത്ത് അയ്യങ്കാളി സ്മാരക സ്‌പോര്‍ട്‌സ് സ്‌കൂളില്‍ വിട്ട് പഠിപ്പിച്ചു. കാല്‍പന്തുകളിയെ പ്രണയിച്ച സുജിത്ത് കായിക വിനോദംപോലെ കലാരംഗത്തും മിടുക്കുകാട്ടി. നൃത്തവേദികളിലെ തിളങ്ങും താരവുമാണ്. മൂത്ത സഹോദരന്‍ സുധീഷ്‌കുമാര്‍ ബ്യൂട്ടീഷനാണ്. രണ്ടാമത്തെ സഹോദരന്‍ സുദേവ് പോളിഷ് പണിക്ക് പോകുന്നു. അച്ഛന്‍ ശശി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലാണ്. കൊച്ചി സര്‍വകലാശാലയിലെ ക്ലാസ് ഫോര്‍ ജീവനക്കാരിയായിരുന്ന അമ്മയുടെ പെന്‍ഷനും ചേട്ടന്മാരുടെ അധ്വാനഫലവുംകൊണ്ടാണ് കുടുംബം മുന്നോട്ട് നീങ്ങുന്നത്. മനുഷ്യച്ചങ്ങല സംഘടിപ്പിക്കും ആലപ്പുഴ: പൂട്ടിയിട്ടിരിക്കുന്ന എക്സല്‍ ഗ്ലാസസ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി. തോമസി​െൻറ ചരമദിനമായ 26ന് കമ്പനിക്ക് മുന്നില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് സി.പി.ഐ മാരാരിക്കുളം മണ്ഡലം സെക്രട്ടറി വി.പി. ചിദംബരന്‍ അറിയിച്ചു. ടി.വി. തോമസ് മന്ത്രിയായിരുന്നപ്പോഴാണ്‌ എക്സല്‍ ഗ്ലാസസ് സ്ഥാപിച്ചത്. ഇടക്കാലത്ത് പൂട്ടിയിട്ട സ്ഥാപനം കഴിഞ്ഞ എൽ.ഡി.എഫ് സര്‍ക്കാര്‍ 14.5 കോടിയുടെ സഹായം നല്‍കി തുറക്കുകയുണ്ടായി. എന്നാൽ, സോമനിയ ഗ്രൂപ് 70 കോടി രൂപ സര്‍ക്കാറിനെ വെട്ടിച്ച് 2011 ഡിസംബറില്‍ വീണ്ടും പൂട്ടുകയാണ് ചെയ്തതെന്ന്‍ അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.