ജില്ലയിൽ അംഗീകാരമില്ലാതെ നൂറിലധികം സ്‌കൂള്‍; പൂട്ടിക്കാൻ ഒരുങ്ങി സര്‍ക്കാര്‍

പൂച്ചാക്കൽ: സര്‍ക്കാറി​െൻറ അംഗീകാരമില്ലാതെ ജില്ലയിൽ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്‌കൂളും അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ ഉത്തരവ്. വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം ഡി.പി.ഐ നല്‍കി. ജില്ലയിൽ അംഗീകാരമില്ലാത്ത നൂറിലധികം സ്കൂളാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ മേലധികാരികൾക്ക് സ്ഥാപനം അടച്ചുപൂട്ടുന്നതിന് നടപടി സ്വീകരിക്കാതിരിക്കാൻ കാരണമറിയിക്കാനും നിർദേശം നൽകി. മറുപടി അറിയിച്ച ഭൂരിഭാഗം സ്കൂളിനും അംഗീകാരമില്ലെന്ന സാഹചര്യത്തിലാണിത്. അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കാതെയാണ് ഇവയിൽ പലതി​െൻറയും പ്രവർത്തനം. ഇതിനെതിരെ ചില സർക്കാർ സ്കൂളുകൾ പരാതിയുമായി വിദ്യാഭ്യാസ വകുപ്പിനെ ബന്ധപ്പെട്ടിരുന്നു. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമപ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചുകൂടാ. ഇത് ചൂണ്ടിക്കാട്ടിയാണ് ഈ അധ്യയനവര്‍ഷം സംസ്ഥാനത്തെ 1800 അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ നോട്ടീസ് നല്‍കിയത്. ഒട്ടേറെ സ്‌കൂളുകള്‍ ഹൈകോടതിയെ സമീപിച്ച് സ്റ്റേ നേടാനും നീക്കം നടത്തുന്നുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോര്‍ഡുകളുടെ അഫിലിയേഷനോ പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ അനുമതിയോ ഇല്ലാത്ത സ്‌കൂളുകളില്‍ അടുത്തവര്‍ഷം പ്രവേശനം അനുവദിക്കില്ല. നിലവിലെ ക്ലാസുകള്‍ നിര്‍ത്തുകയും വേണം. സ്‌കൂളുകള്‍ പൂട്ടുന്നതിന് പുറെമ ഒരു ലക്ഷം രൂപ പിഴയും ഈടാക്കും. സ്‌കൂളുകള്‍ പൂട്ടുമ്പോൾ ഉണ്ടാകുന്ന ഗുരുതര സാഹചര്യം പരിഗണിച്ച് യുക്തിസഹമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് സര്‍ക്കാറി​െൻറ നിര്‍ദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.