messasge10

കിതപ്പില്ലാതെ കുതിക്കുന്നു എം.ജെ പിറവത്തുനിന്ന് ലോകാന്തരവേദികളിലേക്കാണ് ഈ കായിക പ്രതിഭയുടെ വളർച്ച. ഔദ്യോഗികരംഗത്തും സാമൂഹികപ്രവർത്തനങ്ങളിലും രാഷ്ട്രീയത്തിലും കായികതാരമെന്ന നിലയിലും യുവതലമുറക്ക് മാതൃകയാണ് പിറവത്തുകാരുടെ എം.ജെയും, ജേക്കബ്ബേട്ടനുമൊക്കെയായ മുൻ എം.എൽ.എ എം.ജെ. ജേക്കബ്. കഴിഞ്ഞ നാഷനൽ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ നേടിയ ജേക്കബ് ഫെബ്രുവരി 21 മുതൽ 25 വരെ ബംഗളൂരുവിൽ നടന്ന 39 ാമത് മാസ്േറ്റഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ട്രിപ്പിൾ ജംപിലും ഹർഡിൽസിലും 2000 മീറ്റർ സ്റ്റീപ്പിൾചെയ്സിലും 4 x100 മീറ്റർ റിലേയിലുമായി നാല് മെഡലുകളാണ് സ്വന്തമാക്കിയത്. സെപ്റ്റംബറിൽ സ്പെയിനിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. ചൈനയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ അഞ്ച് മെഡലുകളാണ് നേടിയത്. മത്സരിച്ച എല്ലാ ഇനങ്ങളിലും മെഡൽ നേടിയ ഏകതാരമെന്ന ബഹുമതി വേറെ. 75 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ മൂന്ന് വെള്ളിയും ടീമിനങ്ങളിൽ റിലേക്ക് രണ്ട് വെങ്കലവും ലഭിച്ചു. 2000 മീറ്റർ സ്റ്റീപ്പിൾചെയ്സ്, ലോങ് ജംപ്, ട്രിപ്പിൾ ജംപ് എന്നിവയിൽ വെള്ളിയും 4 x 400, 4 x 100 മീറ്റർ റിലേകളിലുമാണ് വിജയം കണ്ടെത്തിയത്. 27 ഏഷ്യൻ രാജ്യങ്ങളിൽനിന്ന് മൂവായിരത്തോളം പേരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ്് എന്ന നിലയിൽ ജേക്കബ് രണ്ടുവട്ടം ഭരണമികവിന് സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. ഇൗ കായികപ്രതിഭയുടെ ഒാരോ ദിവസവും പുലർച്ച നാലിന് തുടങ്ങും. നാല് കിലോമീറ്റർ നടത്തമാണ് ആദ്യ വ്യായാമം. മണിമലക്കുന്ന് ഗവ.കോളജ് ഗ്രൗണ്ടിലാണ് പരിശീലനം. യുവാക്കളെ പിന്നിലാക്കുന്ന പ്രർത്തന ശൈലിയാണ് തെരഞ്ഞെടുപ്പ് വേളകളിൽ ഇദ്ദേഹത്തിേൻറത്. എം.ജെ 14 വർഷമായി ദേശീയ അന്തർദേശീയ മാസ്റ്റേഴ്സ് മീറ്റുകളിൽ പങ്കെടുക്കുന്നുണ്ട്. തിരുമാറാടി പഞ്ചായത്തിൽ മുട്ടപ്പിള്ളിൽ കെ.ടി. ജോസഫ് വൈദ്യ​െൻറ മകനായി 1941 ലാണ് ജേക്കബി​െൻറ ജനനം. ആലുവ യു.സി കോളജിലെ ബിരുദ പഠനത്തിനുശേഷം മധ്യപ്രദേശിലെ ഇൻഡോർ ക്രിസ്ത്യൻ കോളജിൽനിന്ന് എം.കോമും തുടർന്ന് എൽ.എൽ.ബി.യും പൂർത്തിയാക്കി. 1968 ൽ എഫ്.എ.സി.ടി യിൽ മാനേജർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചു. ഇത് സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന് കണ്ടപ്പോൾ നോൺ മാനേജർ തസ്തിക മതിയെന്ന് എഴുതിക്കൊടുത്തു. പിറവം മണ്ഡപത്തിൽ കുടുംബാംഗമായ റിട്ട. അധ്യാപിക തങ്കമ്മയാണ് ഭാര്യ. മകൻ സുജിത്ത് എൻജിനീയറും മകൾ സുനിത അധ്യാപികയുമാണ്. സ്കൂൾ കാലഘട്ടത്തിൽതന്നെ ജേക്കബി​െൻറ മനസ്സിൽ കായിക താൽപര്യം മുളപൊട്ടിയിരുന്നു. പഠനകാലത്ത് ചാമ്പ്യൻപട്ടം കുത്തകയായിരുന്നു. കാക്കൂർ കാളയോട്ടമത്സരവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തെ തുടർന്ന് ചെറിയ ഇടവേള നൽകിയതൊഴിച്ചാൽ മത്സരവേദികളിൽ സജീവ സാന്നിധ്യമായിരുന്നു. ഇദ്ദേഹത്തി​െൻറ ഇഷ്ടസവാരി ബുള്ളറ്റിലാണ്. പിറവം എം.എൽ.എ ആയിരുന്ന സമയത്ത,് നിയമസഭയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് നടന്ന നിയമസഭാ സാമാജികരുടെ കായിക മത്സരങ്ങളിലും എം.ജെ ചാമ്പ്യനായി. മാസ്റ്റേഴ്സ് മീറ്റുകളിൽ ദേശീയതലത്തിലും ഏഷ്യൻ - ലോകവേദികളിലും ശ്രദ്ധേയ താരമാണ്. സഹകരണ ബാങ്ക് പ്രസിഡൻറായും ജില്ല പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. 2006ൽ മുൻ മന്ത്രിയും അയൽവാസിയും ആയ ടി.എം. ജേക്കബിനെ തറപറ്റിച്ചാണ് നിയമസഭയിലെത്തിയത്. ടി.എം. രാജൻ പിറവം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.