ഇരുമുന്നണിയും മത്സരിക്കുന്നത് മൂന്നാം സ്ഥാനത്തിന്​​ ^പി.എസ്. ശ്രീധരൻ പിള്ള

ഇരുമുന്നണിയും മത്സരിക്കുന്നത് മൂന്നാം സ്ഥാനത്തിന് -പി.എസ്. ശ്രീധരൻ പിള്ള ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ മത്സരിക്കുന്നത് മൂന്നാം സ്ഥാനത്തിന് വേണ്ടിയാണെന്ന് ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള. വെൺമണിയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കാനാണ് സി.പി.എം, കോൺഗ്രസ് പാർട്ടികൾ ചെങ്ങന്നൂരിൽ ശ്രമിക്കുന്നത്. വെൺമണി കല്യാത്ര ജങ്ഷനിൽ വായനശാലക്ക് സമീപമാണ് ഓഫിസ് ആരംഭിച്ചത്‌. യോഗത്തിൽ ബി.ജെ.പി വെൺമണി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അനിൽ അമ്പാടി, നിയോജക മണ്ഡലം സെക്രട്ടറിമാരായ പ്രവീൺ മുളക്കുഴ, ഇന്ദിര ജി. കുറുപ്പ്, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി രാകേഷ് വെൺമണി, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ആറ്റിപ്പള്ളത്ത്, അജിതാകുമാരി, ഉമാദേവി, ജില്ല കമ്മിറ്റി അംഗം പി.വി. രാമചന്ദ്രക്കുറുപ്പ്, നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായ പ്രഫ. രാജഗോപാല്‍, ശിവന്‍പിള്ള മതേകാട്ടില്‍, ചന്ദ്രന്‍ ഭുവനേത്ത്,സൂരജ് വെൺമണി, സുജ, ശ്രീകുമാര്‍, സുനില്‍ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.