കളമശ്ശേരി: ആരവങ്ങളില്ലാതെ കൊച്ചി സര്‍വകലാശാല കലോത്സവം സര്‍ഗം- -2018 ന് തിരശ്ശീല ഉയര്‍ന്നു. ബുധനാഴ്ച മുതല്‍ 18 വരെയുള്ള അഞ്ച് ദിവസങ്ങളിലായി സര്‍വകലാശാല ക്യാമ്പസില്‍ നടക്കുന്ന കലോത്സവത്തിെൻറ ആദ്യ ദിനം നിറം മങ്ങിയ നിലയിലായിരുന്നു. ആദ്യ രണ്ട് ദിവസം സ്്റ്റേജ് തര മത്സരങ്ങളാണ് നടക്കുന്നത്. ഈ ദിവസങ്ങളിൽ കാമ്പസിനു അവധി നൽകാതിരുന്നത് കലോത്സവത്തെ പ്രതികൂലമായി ബാധിച്ചതായി സംഘാടകർ തന്നെ ചൂണ്ടിക്കാണിക്കുന്നു. ആദ്യ ദിവസം ക്യാരിക്കേച്ചര്‍ ,പെയിൻറിങ് വാട്ടര്‍കളര്‍ ,പോസ്്റ്റര്‍ ഡിസൈന്‍, കവിതരചന(ഹിന്ദി), കഥാരചന(ഹിന്ദി),ഉപന്യായാസരചന(ഹിന്ദി), കവിതരചന(മലയാളം), കഥാരചന(മലയാളം), ഉപന്യാസരചന(മലയാളം) തുടങ്ങി മത്സരങ്ങള്‍ ആണ് നടന്നത്. കുസാറ്റ് മെയിന്‍ ക്യാംപസിലെ വിവിധ വേദികളിലായിരുന്നു മത്സരങ്ങൾ. സര്‍വകലാശാലയുടെ അഫിലിയേറ്റഡ് എഞ്ചിനീയറിങ് കോളജുകളില്‍ 22 എണ്ണം കേരള ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയിലേക്ക് ലയിച്ചതോടെ അവസാന വര്‍ഷ വിദ്യാർഥികള്‍ക്ക് മാത്രം പങ്കെടുക്കാന്‍ കഴിയുന്ന അവസാന കലോത്സവം കൂടിയാണ് കുസാറ്റിൽ നടക്കുന്നത്. അതിനാൽ പ്രതിഭകളെ കൈപിടിച്ചുയര്‍ത്തുന്ന കലോത്സവത്തിെൻറ ആദ്യദിനം തന്നെ രാവിലെ ഒൻപതിന് തുടങ്ങേണ്ട മത്സരങ്ങള്‍ ഡിപ്പാര്‍ട്ട്മെൻറുകളില്‍ ക്ലാസുകള്‍ നടന്നതിനാൽ രണ്ടര മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. ഇത് മൂലം പല ക്യാമ്പസുകളില്‍ നിന്നും രാവിലെ കുസാറ്റിലെത്തിയ വിദ്യാർഥികള്‍ക്ക് പ്രയാസം നേരിട്ടതായി സംംഘടകർ പറഞ്ഞു. പെന്‍സില്‍ ഡ്രോയിങ്, കൊളാഷ്, കര്‍ട്ടൂണിങ്, പെയിൻറിങ് ഓയില്‍ കളര്‍, കവിത രചന (ഇംഗ്ലീഷ്), ഉപന്യാസ രചന ( ഇംഗ്ലീഷ്), കഥ രചന ( ഇംഗ്ലീഷ്) എന്നിവയിൽ ഇന്ന് മത്സരങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.