തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കണം -തോമസ് ജോസഫ് ആലപ്പുഴ: വിദേശ മദ്യഷാപ്പുകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയ മദ്യഷാപ്പുകള്‍ അനുവദിക്കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദുചെയ്തത് പിന്‍വലിക്കണമെന്ന് ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുത്ത നടപടി പ്രതിഷേധാര്‍ഹമാണ്. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ആലപ്പുഴ കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ സമരപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന നേതാക്കളായ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, പാളയം ഇമാം, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവരും മദ്യവിരുദ്ധ ജനകീയ മുന്നണി ഭാരവാഹികളും സെക്രേട്ടറിയറ്റ് പടിക്കല്‍ നടത്തുന്ന ഏകദിന ഉപവാസ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആലപ്പുഴ കലക്ടറേറ്റ് പടിക്കലും ധര്‍ണ നടത്തിയത്. ജില്ല പ്രസിഡൻറ് എം.ഡി. സലീം അധ്യക്ഷത വഹിച്ചു. ബേബി പാറക്കാടന്‍, എം.എ. ബിന്ദു, എസ്. കൃഷ്ണന്‍കുട്ടി, പി.എ. കുഞ്ഞുമോന്‍, കെ.എം. ജയസേനന്‍, എ.വി. ഫ്രാന്‍സിസ്, എം.ജെ. ഉമ്മച്ചന്‍, ഇ. ഷാബ്ദീന്‍, ഓമന ഗോപിനാഥ്, പി.എന്‍. ഇന്ദ്രസേനന്‍, ഇലയില്‍ സൈനുദ്ദീന്‍, കെ.ജെ. പൗലോസ്, പി. വിശ്വനാഥപിള്ള, പി.എസ്. ജോസി, കെ.ജെ. ആൻറണി എന്നിവര്‍ സംസാരിച്ചു. മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽരഹിത ദിനങ്ങളിൽ സഹായം നൽകാൻ പദ്ധതി വേണമെന്ന് ആലപ്പുഴ: പ്രകൃതിക്ഷോഭ മുന്നറിയിപ്പുമൂലം മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തികസഹായം നല്‍കാനുള്ള പദ്ധതിക്ക് രൂപം നല്‍കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചൂട് വർധിച്ചതുമൂലം മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവുണ്ട്. പലപ്പോഴും തൊഴിലാളികള്‍ വെറുംകൈയോടെയാണ് മടങ്ങുന്നത്. ഇപ്പോള്‍ ചുഴലിക്കാറ്റ് ഭീഷണിമൂലം കടലില്‍ പോകരുതെന്ന മുന്നറിയിപ്പും വന്നതോടെ തീരത്ത് പട്ടിണിയാണ്. ചുഴലിക്കാറ്റ് ഭീഷണിയില്‍ അറബിക്കടലും ഉള്‍പ്പെടുന്ന പുതിയ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ള പുതിയ പദ്ധതി അനിവാര്യമാണ്. സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. രഘുവരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.