ചാരുംമൂട് മേഖലയിൽ പിടിച്ചുപറി വ്യാപകം

ചാരുംമൂട്: ചാരുംമൂട് മേഖലയിൽ മോഷണത്തിനുപിന്നാലെ പിടിച്ചുപറിയും പതിവായി. സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ ബൈക്കിൽ എത്തിയവർ ഇടിച്ചുവീഴ്ത്തി അഞ്ചുപവൻ മാല കഴിഞ്ഞദിവസം കവർന്നു. ബൈക്കിലെത്തി സ്ത്രീകളെ മർദിച്ച് ആഭരണങ്ങളും മാലയും കവരുന്നത് ഒരുമാസത്തിനുള്ളിൽ നാലാം തവണയാണ്. നൂറനാട് പഴഞ്ഞിയൂർക്കോണം ശ്രീനിലയത്തിൽ രമേശി​െൻറ ഭാര്യ ജീജക്കാണ് (38) മാല നഷ്ടപ്പെട്ടത്. സ്കൂട്ടർ മറിഞ്ഞ് പരിക്കേൽക്കുകയുമുണ്ടായി. കഴിഞ്ഞദിവസം വൈകീട്ട് 5.15ഒാടെ കെ.പി റോഡിൽ നൂറനാട് െലപ്രസി സാനറ്റോറിയത്തിനുസമീപം ഐ.ടി.ബി.പി ജങ്ഷനിലായിരുന്നു സംഭവം. കെ.എസ്.എഫ്.ഇ കറ്റാനം ശാഖയിലെ ഉദ്യോഗസ്ഥയായ ജീജ സ്കൂട്ടറിൽ വരുമ്പോൾ പിന്നാലെ ബൈക്കിലെത്തിയ മോഷ്ടാക്കൾ ഇടിച്ചുവീഴ്ത്തിത്തിയശേഷം മാല പൊട്ടിച്ച് കടക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ജീജയെ നൂറനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നൂറനാട് പൊലീസ് കേസെടുത്തു. ചാരുംമൂട് മേഖലയിൽ ബൈക്കിലെത്തി സ്ത്രീകളുടെ ബാഗും മാലകളും പിടിച്ചുപറിക്കുന്ന സംഘം വിലസുകയാണ്. ഒരാഴ്ച മുമ്പാണ് സാനറ്റോറിയത്തിന് പടിഞ്ഞാറ് പാലമൂട് കനാലിനുസമീപത്തെ വഴിയിൽ ഇടക്കുന്നം കമലാസദനം കമലമ്മയുടെ (60) പഴ്സ് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് പിടിച്ചുപറിച്ചത്. പഴ്സിൽ 1500 രൂപയും മൊബൈൽ ഫോണും വീടി​െൻറ താക്കോലുമാണ് ഉണ്ടായിരുന്നത്. ദിവസങ്ങൾക്കുമുമ്പ് രാവിലെ ഇതേ സ്ഥലത്ത് ക്ഷേത്രത്തിൽ പോയി വീട്ടിലേക്ക് വരുമ്പോൾ പുതുപ്പള്ളികുന്നം വല്യത്ത് ജഗദമ്മയുടെ (60) ബാഗ് ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നിരുന്നു. 7000 രൂപയും മൊബൈൽ ഫോണും ആധാർ കാർഡും നഷ്ടമായി. ഒരാഴ്ച മുമ്പ് ചാരുംമൂട്ടിൽ ബസിറങ്ങി ചുനക്കര തെക്കുള്ള ബന്ധുവീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അടൂർ തട്ട സ്വദേശിനിയായ വീട്ടമ്മയുടെ ബാഗുമായി ബൈക്കിലെത്തിയ മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു. 5000 രൂപയും മൊബൈൽ ഫോണും എ.ടി.എം കാർഡുകളുമാണ് ബാഗിലുണ്ടായിരുന്നത്. ചുനക്കരയിൽ നിരവധി വീടുകളിൽ മോഷണം നടന്നതി​െൻറ തൊട്ടുപിന്നാലെയായിരുന്നു ബൈക്കിലെത്തിയുള്ള പിടിച്ചുപറി. പട്ടാപ്പകൽപോലും ഭയത്തോടെയാണ് സ്ത്രീകൾ വഴിനടക്കുന്നത്. മോഷ്ടാക്കളെ എത്രയുംവേഗം പിടികൂടണമെന്നും പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്. മീനഭരണി മഹോത്സവം മാന്നാർ: കുരട്ടിശ്ശേരി കണ്ണങ്കാവിൽ മുത്താരമ്മൻ ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികളായ എൻ.ആർ. മുരുകനാചാരി, ടി.സി. രാധാകൃഷ്ണൻ, പ്രദീപ്കുമാർ, എം. ആചാരി, എൻ.എ. സതീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 22 ന് സമാപിക്കും. മഞ്ഞൾ നീരാട്ടിൽ വ്രതം നോക്കുന്ന 20 ഭക്തർക്കുള്ള കാപ്പുകെട്ടൽ, ദേവീഭാഗവത പാരായണം, ദീപക്കാഴ്ച, പറക്കെഴുന്നള്ളിപ്പ്, തിരുവാതിര, കുത്തിയോട്ടച്ചുവടും പാട്ടും, തിരുവാഭരണ ഘോഷയാത്ര, തിരുതാലി സമർപ്പണം, ഭക്തിഗാന തരംഗിണി, വിൽപ്പാട്ട്, കാർത്തിക പൊങ്കാല എന്നിവയാണ് പ്രധാന പരിപാടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.