മാന്നാർ: വിദ്യാലയങ്ങളിലെ മുത്തശ്ശിയായ മാന്നാർ കുട്ടമ്പേരൂർ ഊട്ടുപറമ്പ് എം.എസ്.സി എൽ.പി സ്കൂളിെൻറ 140ാം വാർഷികാഘോഷവും പ്രഥമാധ്യാപിക വി.എസ്. ജെസിക്കുള്ള യാത്രയയപ്പും വെള്ളിയാഴ്ച നടക്കും. രാവിലെ 10 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും. ഉച്ചക്ക് രണ്ടിന് പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരിൽ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് അശ്വതി സനൽകുമാർ അധ്യക്ഷത വഹിക്കും. മാവേലിക്കര ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. പ്രവാസി കോൺഗ്രസ് നേതൃയോഗം ചെങ്ങന്നൂർ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ല നേതൃയോഗം 17ന് ഉച്ചക്ക് രണ്ടിന് ചെങ്ങന്നൂരിൽ നടക്കും. ബഥേൽ ജങ്ഷന് സമീപത്തെ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി ഓഫിസിലാണ് യോഗം. വികാസ് യോജന പദ്ധതി കൗശല്‍ മേള നടത്തി ചെങ്ങന്നൂര്‍: യുവാക്കളുടെ നൈപുണ്യ വികസനം, തൊഴില്‍ പരിശീലനം, സംരംഭകത്വത്തിലേക്കുള്ള നിപുണത വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി പ്രകാരം ചെങ്ങന്നൂരില്‍ കൗശല്‍മേള നടത്തി. സംസ്ഥാന കോഓഡിനേറ്റര്‍ എ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം യുവതീയുവാക്കള്‍ മേളയില്‍ പങ്കെടുത്ത് പരിശീലനത്തിന് അര്‍ഹരായി. നാഷനല്‍ സ്‌കില്‍ ഡെവലപ്മെൻറ് ഉദ്യോഗസ്ഥനായ സനല്‍കുമാര്‍ ക്ലാസ് നയിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ രാജന്‍ കണ്ണാട്ട്, ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, സജു ഇടക്കല്ലില്‍, ആര്‍. സന്ദീപ്, പ്രമോദ് കാരയ്ക്കാട്, ശ്രീരാജ് ശ്രീവിലാസം, സതീഷ് ചെറുവല്ലൂര്‍, പ്രമോദ് കോടിയാട്ടുകര, അജി ആര്‍. നായര്‍, ഗോപിനാഥന്‍ നായര്‍, രമേശ് പേരിശ്ശേരി, സത്യപാലന്‍ ആലാ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.