പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: കേരള സർവകലാശാല മാര്‍ച്ച് 21-ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റര്‍ എം.എഡ് (ദ്വിവത്സര പദ്ധതി 2015 സ്‌കീം -െറഗുലര്‍ ആൻഡ് സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍ മൂന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍എല്‍.ബി/ബി.കോം എല്‍എല്‍.ബി/ബി.ബി.എ എല്‍എല്‍.ബി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്ജിനീയറിങ്ങിെൻറ മൂന്നാം സെമസ്റ്റര്‍ (2013 സ്‌കീം - െറഗുലര്‍ -2016 അഡ്മിഷന്‍, ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി 2015 അഡ്മിഷന്‍) വിദ്യാർഥികള്‍ക്കായി മാര്‍ച്ച് 27-ന് ആരംഭിക്കുന്ന പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 20-ന് ആരംഭിക്കുന്ന അവസാനവര്‍ഷ ബി.ഡി.എസ് -പാര്‍ട്ട് രണ്ട് പ്രാക്ടിക്കല്‍ (സപ്ലിമെൻററി -2008 സ്‌കീം, 2008-ന് മുമ്പുള്ള സ്‌കീം) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ചില്‍ നടത്തുന്ന കമ്പെയിന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് െറഗുലര്‍ (2013 സ്‌കീം) കോഴ്‌സ് കോഡില്‍ വരുന്ന ബി.ടെക് പാര്‍ട്ട്-ടൈം റീസ്ട്രക്‌ചേര്‍ഡ് (2013 സ്‌കീം) ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകളുടെ ടൈംടേബിൾ (www.keralauniversity.ac.in) വെബ്‌സൈറ്റില്‍ ലഭിക്കും. പെന്‍ഷന്‍കാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 15 വരെ മസ്റ്റര്‍ ചെയ്യുകയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം ജൂണ്‍ മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ല. മസ്റ്റര്‍ ചെയ്യാന്‍ തിരിച്ചറിയല്‍രേഖ സഹിതം ഹാജരാകണം. 2018--19 സാമ്പത്തികവര്‍ഷം ആദായനികുതിയുടെ പരിധിയില്‍വരുന്നവര്‍ നികുതി കണക്കാക്കി അനുബന്ധരേഖകള്‍ പെന്‍ഷന്‍ സെക്ഷനില്‍ നല്‍കണം. ദ്വിദിന ദേശീയ സെമിനാര്‍ കേരള സര്‍വകലാശാലയുടെ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പ് സോഷ്യല്‍ മീഡിയ ഫോര്‍ ലൈബ്രറീസ് എന്ന വിഷയത്തില്‍ മാര്‍ച്ച് 23, 24 ദിവസങ്ങളില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) . ഏകദിന ശിൽപശാല കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ പരിധിയില്‍വരുന്ന കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കുവേണ്ടി കേരള സർവിസ് റൂള്‍സ്, സ്ട്രസ് മാനേജ്മെൻറ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഏകദിന ശിൽപശാല നടത്തും. കേരള സര്‍വകലാശാലയുടെ യു.ജി.സി ഹ്യൂമണ്‍ റിസോഴ്‌സ് െഡവലപ്മെൻറ് സെൻററില്‍ മാര്‍ച്ച് 28-നാണ് ശിൽപശാല. അപേക്ഷഫോറവും വിശദവിവരങ്ങളും യു.ജി.സി ഹ്യൂമണ്‍ റിസോഴ്‌സ് െഡവലപ്മെൻറ് സെൻററിലെ വെബ്‌സൈറ്റില്‍നിന്ന് (www.keralauniversity.ac.in/ugcase/ugchrdc.in) ലഭിക്കും. അപേക്ഷകള്‍ ദി ഡയറക്ടര്‍, യു.ജി.സി ഹ്യൂമണ്‍ റിസോഴ്‌സ് െഡവലപ്മെൻറ് സെൻറര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങ്, യൂനിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം -695581 എന്ന വിലാസത്തില്‍ മാര്‍ച്ച് 21-ന് മുമ്പ് ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.