(പടം) ആലപ്പുഴ: ഗ്രാമങ്ങളിൽ ശുദ്ധജല വിതരണ സംവിധാനം ഒരുക്കാൻ ജപ്പാൻ വിദ്യാർഥികളെത്തിയപ്പോൾ കണ്ടുനിന്നവർക്ക് അദ്ഭുതം. ജപ്പാനിലെ വിവിധ സർവകലാശാലകളിലെ 71 വിദ്യാർഥികളാണ് പ്രവർത്തനങ്ങളിൽ പങ്കാളികളായത്. അമൃതാനന്ദമയീമഠം രാജ്യത്ത് നടപ്പാക്കുന്ന ജീവാമൃതം ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായാണ് അമൃതപുരി അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർഥികൾക്കൊപ്പം അമൃതപുരി കാമ്പസിലെയും ജപ്പാനിലെ 20 സർവകലാശാലകളിെലയും 200ൽപരം വിദ്യാർഥികൾ അണിനിരന്നത്. ജില്ലയിലെ 11 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ പത്ത് ദിവസംകൊണ്ട് 36 ശുദ്ധജല വിതരണ സംവിധാനങ്ങൾ വിദ്യാർഥികൾ സ്ഥാപിച്ചു. അമൃത വിശ്വവിദ്യാപീഠം സർവകലാശാലയിലെ അധ്യാപകരും ഗവേഷണ വിദ്യാർഥികളും ചേർന്ന് രൂപകൽപന ചെയ്തിട്ടുള്ള ജീവാമൃതം ജലശുദ്ധീകരണ സംവിധാനത്തിൽ നാല് ഘട്ടങ്ങളിലൂടെ ചളിവെള്ളം മുതൽ ഒരു മൈേക്രാൺ വരെയുള്ള ഖരപദാർഥങ്ങളെല്ലാം നീക്കം ചെയ്ത് അൾട്രാവയലറ്റ് വിദ്യയിലൂടെ അണുവിമുക്തമാക്കി 1000, 2000 ലിറ്റർ ടാങ്കുകളിൽ ശേഖരിക്കപ്പെടുന്ന പ്രക്രിയയാണ് നടപ്പാക്കുന്നത്. ഒരു ഗ്രാമത്തിലെ അഞ്ചുപേരടങ്ങുന്ന അഞ്ഞൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ ഇത്തരം ഒരു ശുദ്ധജല വിതരണ സംവിധാനംകൊണ്ട് കഴിയുമെന്ന് ജീവാമൃതം പദ്ധതി മേധാവി ഡോ. മനീഷ സുധീർ പറഞ്ഞു. അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, ആര്യാട്, മാരാരിക്കുളം സൗത്ത്, എഴുപുന്ന, തുറവൂർ, ചമ്പക്കുളം, നെടുമുടി, മണ്ണഞ്ചേരി എന്നീ പഞ്ചായത്തുകളിലെ 20,000ൽപരം ഗ്രാമീണരുടെ ശുദ്ധജല പ്രശ്നങ്ങൾക്കാണ് പരിഹാരം കണ്ടെത്താനായത്. ഗ്രാമീണ സമൂഹത്തെക്കുറിച്ച് പഠിക്കാൻ അവസരം നൽകുകയും അവർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അവക്ക് പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന 'ലിവ് ഇൻ ലാബ്' പരിപാടിയുടെ ഭാഗമായാണ് ജപ്പാൻ സർവകലാശാലകളിലെ വിദ്യാർഥികൾ ആലപ്പുഴയിൽ എത്തിയത്. മുദ്രപ്പത്ര ക്ഷാമം, ജനം നെേട്ടാട്ടത്തിൽ ഹരിപ്പാട്: മുദ്രപ്പത്രങ്ങൾക്ക് ജില്ലയിൽ ക്ഷാമം. രണ്ട് മാസമായി 100, 50, 20, 10 എന്നീ തുകയുടെ പത്രങ്ങളാണ് കിട്ടാതിരിക്കുന്നത്. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലാണ് ക്ഷാമം. ആധാരത്തിെൻറ പകർപ്പുകൾ എടുക്കാനും കരാർ ഉടമ്പടികൾ നടത്താനും പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിൽ വിവിധ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഇടപാടുകൾ നടത്തുന്നതിനും ജനന-മരണ സർട്ടിഫിക്കറ്റിെൻറ ആവശ്യത്തിനും മുദ്രപ്പത്രങ്ങൾ അനിവാര്യമാണ്. കരാറുകൾ പുതുക്കുന്നതിനും കച്ചവട സ്ഥാപനങ്ങൾക്ക് ലൈസൻസുകൾ പുതുക്കുന്നതിനുമുള്ള സമയം മാർച്ചോടെ അവസാനിക്കുകയാണ്. ഈ ആവശ്യവുമായി ബന്ധപ്പെട്ടവർ ജില്ലക്ക് പുറത്തും മറ്റ് സ്ഥലങ്ങളിലും പോയാണ് പത്രം വാങ്ങുന്നത്. 10 രൂപ, 20 രൂപ എന്നിവയുടെ മുദ്രപ്പത്രം കിട്ടാത്തിടത്തുനിന്ന് ഇരട്ടി വിലയ്ക്ക് കരിഞ്ചന്തയിൽനിന്ന് വാങ്ങി ഉപയോഗിക്കാനും ഉപഭോക്താക്കൾ നിർബന്ധിതരാകുന്നു. മെഡിക്കൽ കോളജ് കെട്ടിടനിർമാണ തർക്കം: ഇന്ന് ചർച്ച നീർക്കുന്നം: മെഡിക്കൽ കോളജ് കെട്ടിടനിർമാണ തർക്കം പരിഹരിക്കുന്നതിന് കരാറുകാരൻ ചേർത്തല സ്വദേശി ഐ.സി. ടോമിച്ചനും യൂനിയൻ നേതാക്കളുമായി വ്യാഴാഴ്ച ചർച്ച നടത്തും. കരാറുകാരൻ കലക്ടർക്ക് നൽകിയ പരാതിയിലാണ് ചർച്ച. മെഡിക്കൽ കോളജ് ഒ.പി ബ്ലോക്കിെൻറ പ്രധാന വാതിലിെൻറ കിഴക്കും പടിഞ്ഞാറുമായി രണ്ട് കെട്ടിടങ്ങളുടെ നിർമാണമാണ് നടക്കുന്നത്. ഒ.പി ബ്ലോക്കിൽ ശീട്ടെഴുതാൻ വരുന്നവരുടെയും ഫാർമസി വിഭാഗത്തിൽ മരുന്ന് വാങ്ങാൻ എത്തുന്നവരുടെയും നീണ്ട നിര കാരണം വയോധികർ പ്രയാസപ്പെടുന്നത് കണക്കിലെടുത്ത് വിശ്രമിക്കുന്നതിനും ഇരിക്കുന്നതിനുമായി ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയാണ് ഈ കെട്ടിടങ്ങളുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നത്. ഇതിെൻറ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞ തിങ്കളാഴ്ച നടക്കാനിരിേക്ക 18 തൊഴിലാളികളെ വാർപ്പിനായി നിർത്തണമെന്ന് യൂനിയൻകാർ കരാറുകാരനോട് പറഞ്ഞ് സമ്മതിച്ചിരുന്നതാണ്. എന്നാൽ, പിന്നീട് 32 പേരെ നിർത്തണമെന്ന ആവശ്യവുമായി സി.ഐ.ടി.യു -ബി.എം. എസ് യൂനിയനുകൾ വീണ്ടും കരാറുകാരനെ സമീപിച്ചു. തർക്കം രൂക്ഷമായതോടെ കരാറുകാരൻ പണിമുടക്കി പോകുകയും കലക്ടർക്ക് പരാതി നൽകുകയും ചെയ്തു. പരാതി സ്വീകരിച്ച കലക്ടർ പ്രശ്നം പരിഹരിക്കാൻ ജില്ല ലേബർ ഓഫിസറോട് നിർേദശിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് ചർച്ച നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.