പ്രശ്​ന പരിഹാരമിെല്ലങ്കിൽ റേഷൻകടകൾ അടച്ചിടും ^​ജോണി നെല്ലൂർ

പ്രശ്ന പരിഹാരമിെല്ലങ്കിൽ റേഷൻകടകൾ അടച്ചിടും -ജോണി നെല്ലൂർ കായംകുളം: റേഷൻ വ്യാപാരികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് റേഷൻ കടകൾ അടച്ചിടുമെന്ന് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്വതന്ത്രമായ തീരുമാനം എടുക്കുന്നതിൽ വകുപ്പ് മന്ത്രി പരാജയപ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഉദ്യോഗസ്ഥരാണ് പരിഷ്കരണം അട്ടിമറിക്കുന്നത്. ഭക്ഷ്യസുരക്ഷ നിയമത്തി​െൻറ ഭാഗമായി റേഷൻ കടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നതിന് വ്യാപാരികൾ സഹകരിക്കും. വാതിൽപടി വിതരണത്തിലെ അപാകത പരിഹരിച്ച് ഭക്ഷ്യധാന്യങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും റേഷൻകടകളിൽ എത്തിക്കാൻ നടപടിയുണ്ടാകണം. തീരുമാനം ഉണ്ടായില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ ധാന്യങ്ങൾ വിതരണം ചെയ്യില്ല. മുഖ്യമന്ത്രി ഉറപ്പ് നൽകിയ വേതന പാക്കേജ് അടിയന്തരമായി നടപ്പാക്കണം. 45 ക്വിൻറൽ ചെലവാകുേമ്പാൾ 16,000 രൂപ മിനിമം വേതനം നൽകുന്നതിന് തീരുമാനമുണ്ടാകണം. കരുനാഗപ്പള്ളി താലൂക്കിൽ ഇ-േപാസ് സ്ഥാപിച്ച ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തിയാവണം വേതന പാക്കേജ് പരിഷ്കരിക്കേണ്ടത്. ഗുണനിലവാരമുള്ള ആട്ടയുടെ വിതരണം ഉറപ്പാക്കാൻ ഇവ മില്ലുകളിൽനിന്ന് നേരിട്ട് എത്തിക്കാൻ സംവിധാനമുണ്ടാകണം. വിൽപന തീയതി കഴിഞ്ഞ ആട്ടയാണ് പലപ്പോഴും ലഭിക്കുന്നത്. പാക്കറ്റുകൾ കീറിയതുമുണ്ട്. ഇതിന് പരിഹാരമുണ്ടായില്ലെങ്കിൽ മേയ് ഒന്നുമുതൽ ആട്ട എടുക്കില്ല. സാമ്പത്തിക ബാധ്യത കാരണം വൈക്കം താലൂക്കിൽ ആത്മഹത്യ ചെയ്ത റേഷൻകട ഉടമയായ രമണ​െൻറ കുടുംബത്തിന് 10 ലക്ഷം ധനസഹായം നൽകണം. എ.പി.എൽ കാർഡുടമകൾക്ക് പ്രതിമാസം 15 കിലോ അരി നൽകാൻ തയാറായാൽ പൊതുവിപണിയിലെ വിലക്കയറ്റം തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ജില്ല പ്രസിഡൻറ് ഭരണിക്കാവ് മോഹൻ, മാവേലിക്കര താലൂക്ക് പ്രസിഡൻറ് മുരളി വൃന്ദാവനം എന്നിവരും പെങ്കടുത്തു. സംസ്ഥാന നേതൃക്യാമ്പ് കായംകുളം: ഒാൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃക്യാമ്പ് സമാപനം സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മോഹൻ ഭരണിക്കാവ് അധ്യക്ഷത വഹിച്ചു. എം. അൻസാരി, ബി. ഉണ്ണികൃഷ്ണൻ, മുരളി വൃന്ദാവനം, അജി പുത്തൂർ, ഹരിഭവനം കുട്ടൻ പിള്ള, സോമശേഖരൻ പത്തിയൂർ, അപ്പുക്കുട്ടൻ, ഉദയ ബാബു, ശശിധരൻ നായർ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.