സഹകരണ പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് ധർണ നാളെ

ചേർത്തല: സഹകരണ പെന്‍ഷന്‍കാരോട് സര്‍ക്കാറി​െൻറ അവഗണനക്കെതിരെ കേരള പ്രൈമറി കോഓപറേറ്റിവ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ ധര്‍ണ നടത്തുമെന്ന് സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ഷണ്‍മുഖന്‍, സി.ആര്‍. ജയപ്രകാശ്, കെ.കെ. പ്രകാശന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വിരമിച്ച ജീവനക്കാര്‍ക്ക് ഡി.എ അനുവദിക്കുക, പെന്‍ഷന്‍ ബോര്‍ഡിലെ ഗവ. ജീവനക്കാരുടെ ശമ്പളം പെന്‍ഷന്‍ ഫണ്ടില്‍നിന്ന് എടുക്കാതെ സര്‍ക്കാര്‍ വഹിക്കുക, ബോര്‍ഡില്‍ പെന്‍ഷന്‍കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുക, മെഡിക്കല്‍ അലവന്‍സ് 2000 രൂപയായി ഉയര്‍ത്തുക, സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തോടൊപ്പം പെന്‍ഷന്‍ വര്‍ധിപ്പിക്കുക, ഉത്സവബത്ത 3500 രൂപയാക്കുക, കലക്ഷന്‍ ഏജൻറുമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, പെന്‍ഷന് യോഗ്യത മാനദണ്ഡങ്ങള്‍ നോക്കാതെ ജോലിയില്‍ പ്രവേശിച്ച തീയതി മുതല്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന് ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ലവർ ആൻഡ് ഓയിൽ മിൽസ് അസോസിയേഷൻ ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. പ്രതിഷേധ സമ്മേളനം ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യും. അശാസ്ത്രീയ ലൈസൻസ് സമ്പ്രദായം നിർത്തലാക്കുക, റേഷൻ കടകൾ വഴിയുള്ള ഗോതമ്പ് വിതരണം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഫോട്ടോഗ്രാഫർ നിക് ഊട്ട് ഇന്ന് ആലപ്പുഴയിൽ ആലപ്പുഴ: പ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഊട്ട് ചൊവ്വാഴ്ച ആലപ്പുഴ സന്ദർശിക്കും. കയർഗ്രാമം, പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം, മാരാരിക്കുളം, പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാല എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. പുലിറ്റ്‌സർ സമ്മാന ജേതാവ് കൂടിയായ അദ്ദേഹത്തിന് പ്രസ് ക്ലബിൽ സ്വീകരണം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.