ഓട്ടോറിക്ഷ ഡ്രൈവർ വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു -മുഖ്യമന്ത്രി

ആലുവ: ഓട്ടോറിക്ഷ ഡ്രൈവർ വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വനിതദിനത്തിലാണ് ആലുവ നഗരത്തിൽ സ്ത്രീ ആക്രമിക്കപ്പെട്ടത്. മർദനത്തിനിരയായ നീത ജോസഫ് ഓട്ടോറിക്ഷക്ക് 40 രൂപ നൽകേണ്ട സ്ഥാനത്ത് ചില്ലറയില്ലാത്തതിനാല്‍ കൈവശമുള്ള 35 രൂപയാണ് നല്‍കിയത്. ഓട്ടോ ഡ്രൈവര്‍ 40രൂപതന്നെ നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ 500 രൂപ നല്‍കി. ബാക്കി നല്‍കിയപ്പോള്‍ 10 രൂപ കുറച്ചാണ് നല്‍കിയത്. ഇത് ചോദിച്ചതിനാണ് ഓട്ടോ ഡ്രൈവര്‍ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തത്. ആശുപത്രിയില്‍ ചികിത്സ തേടിയ നീത ജോസഫില്‍നിന്ന് വനിത പൊലീസ് ഉദ്യോഗസ്ഥ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആലുവ ഈസ്‌റ്റ് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് അറസ്‌റ്റ് ചെയ്ത പ്രതി അബ്‌ദുൽ ലത്തീഫിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അംബികയെ പഞ്ചായത്ത് കൈയൊഴിഞ്ഞു; വെൽഫെയർ പാർട്ടി വീടൊരുക്കി ആലുവ: വീടെന്ന സ്വപ്നത്തിനായി നടന്ന അംബികയെ പഞ്ചായത്ത് കൈയൊഴിഞ്ഞപ്പോൾ വെൽഫെയർ പാർട്ടി പ്രവർത്തകർ താങ്ങായി. കീഴ്മാട് പഞ്ചായത്ത് 11ാം വാർഡിൽ കുന്നുംപുറം പെരിയാർ മുഖം പള്ളിക്ക് സമീപം താമസിക്കുന്ന അംബികയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു വീട്. വളരെ പ്രയാസപ്പെട്ട് ജീവിക്കുന്ന അംബികക്ക് വീടി​െൻറ മേൽപൊക്കം വരെ നിർമിക്കാനേ കഴിഞ്ഞുള്ളൂ. കൂലിപ്പണിക്ക് പോയി കിട്ടുന്ന പണം വീട്ടുെചലവിനേ തികയൂ. അതിനാൽത്തന്നെ മേൽക്കൂര പണിയാൻ കഴിയാതെ ടാർപ്പോളിൻ ഷീറ്റിനടിയിൽ ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു. പഞ്ചായത്തിൽ പലതവണ അപേക്ഷിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് അധികൃതർ നിരസിക്കുകയായിരുന്നു. വിവരമറിഞ്ഞ വെൽഫെയർ പാർട്ടി വീടുപണി ഏറ്റെടുത്ത് നടത്തുകയായിരുന്നു. പാർട്ടി പ്രവർത്തകർ ഫണ്ട് ശേഖരിച്ച് മേൽക്കൂര പണിത് താമസ യോഗ്യമാക്കി. വെൽഫെയർ പാർട്ടി കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് നജീബ് പെരിങ്ങാട്ട്, സെക്രട്ടറി സക്കീർ, അലി അക്ബർ, ഷഹബാസ് എന്നിവരടങ്ങുന്ന പത്തോളം പ്രവർത്തകർ വീടുപണിയിൽ സജീവമായി ഇടപെടുകയായിരുന്നു. യുവാക്കളുടെ വിയർപ്പും സുമനസ്സുകളുടെ കൈത്താങ്ങും ചേർന്നപ്പോൾ അംബികയുടെ ചെറിയ സ്വപ്നം യാഥാർഥ്യമാകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.