ചർച്ച യോഗവും മുതിർന്ന വനിതകളെ ആദരിക്കലും

എടത്തല : ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം എടത്തല ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ 'അവഗണിക്കപ്പെടുന്ന വാർധക്യം' ചർച്ച യോഗവും മുതിർന്ന വനിതകളെ ആദരിക്കൽ ചടങ്ങും നടന്നു. പെരിങ്ങാല ഐ.സി.ടി സ്കൂൾ അധ്യാപിക ഫാത്തിമ വിഷയാവതരണം നിർവഹിച്ചു. ഏരിയ പ്രസിഡൻറ് പി.എൻ. ജസ്ന അധ്യക്ഷത വഹിച്ചു. പുഷ്പദാസ്, സുഭദ്ര ടീച്ചർ, പി.എ. ഷംല എന്നിവർ സംസാരിച്ചു. സാറാമ്മ പുക്കാട്ടുപടി, സഖാവ് പാത്തുമ്മ, പൈങ്കമണിയൻ, നബീസ എടത്തല എന്നിവരെ ആദരിച്ചു. ആബിദ അഷ്റഫ് സ്വാഗതവും സാജിത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.