എഡ്രാക്ക് താലൂക്ക് സമ്മേളനം

ആലുവ: എഡ്രാക്ക് ആലുവ താലൂക്ക് സമ്മേളനം ചൂർണിക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ. ടോണി ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. ചൂർണിക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ, എഡ്രാക്ക് ജില്ല സെക്രട്ടറി എ. അജിത്ത് കുമാർ, വൈസ് പ്രസിഡൻറ് എൻ. സുകുമാരൻ, കെ. മാധവൻകുട്ടി നായർ, എം. സുരേഷ്, അഡ്വ. കെ.എ. ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു. സംസ്ഥാന മാധ്യമ അവാർഡ് നേടിയ ശരത്ത് അമ്പാട്ടുകാവ്, എഴുത്തുകാരൻ പി.എ. ഹംസക്കോയ, കേരള അണ്ടർ 25 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി െതരഞ്ഞെടുക്കപ്പെട്ട അബ്‌ദുൽ സഫർ എന്നിവരെ ആദരിച്ചു. ഭാരവാഹികൾ: കെ. ജയപ്രകാശ് (പ്രസി.), കെ. മാധവൻകുട്ടി നായർ ( സെക്ര.), എം. സുരേഷ് (ട്രഷ.). ജലക്ഷാമത്തിനിടയാക്കുന്ന കുടിവെള്ളമൂറ്റൽ തടയണം ആലുവ: ജലക്ഷാമത്തിനിടയാക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള കുടിവെള്ളമൂറ്റൽ തടയണമെന്ന് എൻ.സി.പി ആലുവ ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആലുവ, ചൂർണിക്കര, എടത്തല, കീഴ്മാട് പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. അനധികൃതമായി വെള്ളമൂറ്റുന്നതാണ് കുടിവെള്ള ക്ഷാമത്തിനിടയാക്കുന്നത്. ജില്ല പ്രസിഡൻറ് ടി.പി. അബ്‌ദുൽ അസീസ്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡൻറ്‌ കെ.എച്ച്. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.എം. കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി. ശിവരാജ് കോമ്പാറ, അജീദ് കടവിൽ, എൻ.വൈ.സി സംസ്ഥാന വൈസ് പ്രസിഡൻറ് അഫ്‌സൽ കുഞ്ഞുമോൻ, മനോജ്‌ പട്ടാട്, രാജു തോമസ്‌ എന്നിവർ സംസാരിച്ചു. ടി.എ. മുഹമ്മദലി സ്വാഗതവും അസീസ്‌ മൂക്കിലാൻ നന്ദിയും പറഞ്ഞു. വൈദ്യുതി മുടങ്ങും ആലുവ: ഓൾഡ് മാർക്കറ്റ്, പ്രൈവറ്റ് സ്‌റ്റാൻഡ്‌ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.