ആരാകും തിലകവും പ്രതിഭയും?

കൊച്ചി: എം.ജി കലോത്സവം അവസാനദിനത്തിലെത്തുമ്പോൾ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നു, ആ രണ്ടുപേർ ആരാകും. കലാപട്ടത്തിന് ശക്തമായ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ വർഷം കലാതിലക പട്ടത്തിനുള്ള പോരാട്ടത്തിൽ അർച്ചിത അനീഷ് കുമാറിനൊപ്പം ഉണ്ടായിരുന്ന കാവ്യ രാജഗോപാലിനാണ് ഇക്കുറി സാധ്യത കൽപ്പിച്ചിരുന്നത്. എന്നാൽ, കാവ്യക്ക് അപ്രതീക്ഷിത വെല്ലുവിളിയുമായി കീഴുർ ഡി.ബി കോളജിലെ രമ്യാ കൃഷ്ണൻ മികച്ച പ്രകടനവുമായി രംഗത്തുണ്ട്. ഭരതനാട്യം, മറ്റു ശാസ്ത്രീയ നൃത്തഇനങ്ങളിൽ കുച്ചിപ്പുഡി എന്നിവക്ക് ഒന്നും നാടോടിനൃത്തത്തിൽ രണ്ടും സ്ഥാനമുള്ള കാവ്യക്ക് 13 പോയൻറാണുള്ളത്. ഓട്ടൻതുള്ളൽ, ചെണ്ട എന്നിവക്ക് ഒന്നും ഓട്ടൻതുള്ളലിൽ രണ്ടും സ്ഥാനം നേടിയ രമ്യക്കുമുണ്ട് 13 പോയൻറ്. അതേസമയം, പ്രതിഭ പട്ടം ആരു സ്വന്തമാക്കുമെന്ന സൂചന പോലുമില്ല. നൃത്ത മത്സരങ്ങളിലൂടെ കോട്ടയം മണർകാട് സ​െൻറ് മേരീസ് കോളജിലെ കെ.എസ്. രാംദാസ് പ്രതീക്ഷ നൽകിെയങ്കിലും ഭരതനാട്യത്തിൽ രണ്ടും ഓട്ടൻതുള്ളലിൽ മൂന്നും സ്ഥാനമാണ് ലഭിച്ചത്. രചന മത്സരങ്ങളുടെ ഫലമാകും ഇത്തവണ പ്രതിഭയെ നിർണയിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.