പറവൂർ: വിവാദമായ മാസ്റ്റർ പ്ലാൻ പ്രശ്നം പരിഹരിക്കാൻ മന്ത്രി കെ.ടി. ജലീലിെൻറ സാന്നിധ്യത്തിൽ 17ന് ആലുവ പാലസിൽ സർവകക്ഷി യോഗം േചരും. അശാസ്ത്രീയമായ മാസ്റ്റർ പ്ലാൻ ഭേദഗതി ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിൽ ജനുവരിയിൽ നടന്ന പ്രത്യേക യോഗത്തിലെ തീരുമാനപ്രകാരമാണ് സർവക്ഷിയോഗം നടത്തുന്നത്. മാസ്റ്റർ പ്ലാൻ പ്രശ്ന പരിഹാരം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിെന നാട്ടുകാർ എതിർത്തിരുന്നു. 2013ൽ പ്രാബല്യത്തിലായപ്പോൾ മുതൽ തുടങ്ങിയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രാബല്യത്തിലായ മാസ്റ്റർ പ്ലാൻ റദ്ദാക്കാൻ നിയമം അനുവദിക്കാത്തതിനാൽ ഭേദഗതി ചെയ്യുക മാത്രമാണ് പോംവഴി. കോട്ടയില്‍ കോവിലകം-മാളവന ബോട്ട് സർവിസ് നിലച്ചു പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള കോട്ടയില്‍ കോവിലകം-മാളവന ബോട്ട് സർവിസ് മുന്നറിയിപ്പില്ലാതെ കരാറുകാർ നിർത്തിവെച്ചു. ലാഭകരമല്ലെന്ന കാരണം പറഞ്ഞാണ് നാലുദിവസം മുമ്പ് കരാറുകാരൻ സർവിസ് അവസാനിപ്പിച്ചത്. സർവിസ് മുടങ്ങിയതോടെ പുത്തൻവേലിക്കരയിലെ മാളവന, താഴംചിറ പ്രദേശവാസികൾ പ്രതിസന്ധിയിലായി. പ്രദേശവാസികൾക്ക് പറവൂർ നഗരത്തിലെത്താനുള്ള എളുപ്പവഴിയാണ് ബോട്ട് സർവിസ്. ബോട്ട് ഇല്ലാത്തതിനാൽ ചാലാക്കവഴി ചുറ്റിവളഞ്ഞുള്ള ബസിനെ ആശ്രയിച്ചാണ് നാട്ടുകാരുടെ യാത്ര. ചേന്ദമംഗലത്ത് ഉള്ളവരെക്കാൾ പുത്തൻവേലിക്കരയിലുള്ളവരാണ് സർവിസിനെ കൂടുതലായി ആശ്രയിക്കുന്നത്. ബോട്ട് സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായതോടെ ലേലം ചെയ്യാനുള്ള നടപടി ആരംഭിച്ചതായി ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. അനൂപ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.