ഡിസംബറോടെ പാലുൽപാദനത്തിൽ സ്വയംപര്യാപ്​തത ^മന്ത്രി കെ. രാജു

ഡിസംബറോടെ പാലുൽപാദനത്തിൽ സ്വയംപര്യാപ്തത -മന്ത്രി കെ. രാജു ആലപ്പുഴ: 2017-18 വർഷം സംസ്ഥാനത്തെ പാലുൽപാദനം 17 ശതമാനം വർധിപ്പിക്കാൻ സാധിച്ചതായും ഈ വർഷം ഡിസംബറോടെ പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തതയിലെത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കെ. രാജു. കന്നുകുട്ടി പരിപാലനപദ്ധതിയുടെ ഭാഗമായി സ്പെഷൽ ഗോവർധിനി ജില്ലതല ഉദ്ഘാടനവും കന്നുകുട്ടി പ്രദർശന മത്സരവും ക്ഷീര കർഷകർക്കുള്ള അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് ആവശ്യമായ പാലി​െൻറ 83 ശതമാനം നമ്മൾ ഉൽപാദിപ്പിക്കുന്നുണ്ട്. കന്നുകാലികളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് സെൻസസ് രേഖകൾ കാണിക്കുന്നത്. കന്നുകുട്ടി പരിപാലന പദ്ധതിപ്രകാരം ഇത് വർധിപ്പിച്ചെടുക്കാൻ കഠിനമായി പരിശ്രമിച്ചുവരുകയാണ്. ഇതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ഈ വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 300 കോടി ഈ മേഖലക്ക് നീക്കിെവച്ചു. കോഴിയുടെ കാര്യത്തിലും സ്വയംപര്യാപ്തതയിലെത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ വഴി 5000 യൂനിറ്റുകൾക്ക് 1000 കോഴി വീതം നൽകും. ഇവർ വളർത്തുന്ന കോഴിക്ക് കേരള ചിക്കൻ എന്ന ബ്രാൻഡ് ചെയ്ത് വിൽക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി.എസ്. സുജിത്ത് ലാൽ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എൻ.എൻ. ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിബിൻ സി. ബാബു, ജില്ല പഞ്ചായത്ത് അംഗം ബബിത ജയൻ, മുൻ എം.എൽ.എയും മുരിങ്ങച്ചിറ ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡൻറുമായ ബി. ബാബുപ്രസാദ്, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള, ഡോ. ഡി. ബീന എന്നിവർ പങ്കെടുത്തു. മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു അമ്പലപ്പുഴ: കരൾ-വൃക്ക ശസ്ത്രക്രിയ സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ സൃഷ്ടിക്കണമെന്നും അവയവമാറ്റ ശസ്ത്രക്രിയക്ക്‌ വിധേയരായ പാവപ്പെട്ട രോഗികൾക്ക്‌ തുടർ ചികിത്സക്ക് ആവശ്യമായ സാമ്പത്തികസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്‌ ആരോഗ്യ- പരിസ്ഥിതി-ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആഭിമുഖ്യത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിക്ക്‌ മുന്നിലാണ് ചങ്ങല തീർത്തത്. ഇതോടനുബന്ധിച്ച്‌ ചേർന്ന ജീവകാരുണ്യ കൂട്ടായ്മ അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് പ്രജിത്ത്‌ കാരിക്കൽ ഉദ്ഘാടനം ചെയ്തു. കൃപ പ്രസിഡൻറ് പ്രദീപ്‌ കൂട്ടാല അധ്യക്ഷത വഹിച്ചു. ഡോ. എ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ചികിത്സ സഹായവിതരണം ജില്ല പഞ്ചായത്ത്‌ അംഗം എ.ആർ. കണ്ണൻ നിർവഹിച്ചു. ഹംസ എ. കുഴുവേലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേവൻ പി. വണ്ടാനം, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കെ.എം. ജുനൈദ്‌, മിനി വേണു, എൻ. ഷിനോയ്‌ മോൻ, ലേഖാമോൾ സനൽ, അജിത്ത്‌ കൃപ, പി.എസ്‌. ഷിബുകുമാർ, എൽ. ലതാകുമാരി, അനീഷ്‌ അരവിന്ദ്‌, ഗോപകുമാർ, അഭയൻ, മുഹമ്മദ്‌ നാസർ, പ്രകാശ്‌ മാധവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.