കോച്ചുകളിലെ ചിത്രരചന: അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: എറണാകുളം മാർഷലിങ് യാർഡിൽ നിർത്തിയിട്ട ട്രെയിൻ കോച്ചുകളിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് ചിത്രങ്ങൾ വരച്ചവരെ കുറിച്ച് വിവരം ലഭിച്ചില്ല. എന്നാൽ, സംഭവത്തിന് പിന്നിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച ഉച്ചയോെടയായിരുന്നു മൂന്ന് കോച്ചുകളിലായി ചിത്രങ്ങൾ വരച്ചത്. ഈ പ്രദേശത്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നവർ എത്താറുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് റെയിൽേവ പ്രൊട്ടക്ഷൻ ഫോഴ്സ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചിത്രങ്ങൾ വരച്ച് പ്രതിഷേധിക്കുന്ന റെയിൻ ഹൂൺസ് പോലുള്ള സംഘടനകൾക്ക് ഇതിൽ പങ്കില്ലെന്ന് റെയിൽേവ പൊലീസ് അറിയിച്ചു. എന്നാൽ, പ്രഫഷനലായി ചിത്രം വരക്കുന്നവർതന്നെയാണ് ഇതിന് പിന്നിലെന്നാണ് ലഭിച്ച വിവരം. അധികം ആൾപെരുമാറ്റം ഇല്ലാത്ത പ്രദേശമാണിത്. എങ്കിലും പ്രദേശത്തുള്ളവർ നൽകിയ വിവരങ്ങൾ അനുസരിച്ച് സംശയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയെന്നും റെയിൽേവ പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.