കാലടി: ലഹരിവിരുദ്ധ സന്ദേശവുമായി കാലടി ആദിശങ്കര എൻജിനീയറിങ് കോളജിെൻറ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കളമശ്ശേരി ഡെക്കാത്ത്ലണിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം 10 കിലോമീറ്റർ ചുറ്റി സമാപിച്ചു. എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസൺ ഫ്ലാഗ്ഒാഫ് ചെയ്തു. മാനേജിങ് ട്രസ്റ്റി കെ. ആനന്ദ്, പ്രിൻസിപ്പൽ ഡോ. പി.സി. നീലകണ്ഠൻ, കളമശ്ശേരി എസ്.ഐ സിസിൽ എന്നിവർ സംസാരിച്ചു. 500ൽപരം വിദ്യാർഥികൾ, അധ്യാപകർ, കോളജ് പൂർവവിദ്യാർഥികൾ, എൻ.എസ്.എസ് സന്നദ്ധസേവകർ, അധ്യാപകർ, സഹോദര സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, പ്രഫഷനൽ റണ്ണേഴ്സ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. എക്സൈസ് വകുപ്പിെൻറ സംരംഭമായ 'വിമുക്തി'യുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. പങ്കെടുത്തവർക്കെല്ലാം മെഡലുകൾ വിതരണം ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ ഫ്ലാഫ് മോബും ഉണ്ടായിരുന്നു. കോളജിൽ നടക്കുന്ന ദേശീയതല കല-സാങ്കേതിക ഉത്സവത്തിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.