മുസിരിസ് ചരിത്ര ക്യാമ്പ്

കൊച്ചി: 'ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പ്' എന്ന ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചരിത്രാന്വേഷികൾക്കായി 'ഇതിഹാസ' എന്ന ക്യാമ്പ് പരമ്പര നടത്തും. ആദ്യ ക്യാമ്പായ 'മുസ്രിസ്- മണ്മറഞ്ഞ നഗരത്തെ തേടി' പറവൂരിൽ 18ന് നടക്കും. പുരാതന തുറമുഖ നഗരമായിരുന്ന മുസ്രിസ് ഉൽഖനന പ്രദേശമായ പട്ടണം, പാലിയം, ചെറായി, പള്ളിപ്പുറം, ഗോതുരുത്ത്, ചേന്ദമംഗലം, തുടങ്ങിയ സ്ഥലങ്ങളിലെ അനുബന്ധ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവ ബോട്ടുമാർഗം സന്ദർശിക്കുക എന്നതാണ് ക്യാമ്പിലെ പ്രധാന പരിപാടി. ക്യാമ്പി​െൻറ ഉദ്ഘാടനം ചരിത്ര എഴുത്തുകാരൻ മനോജ് നിരക്ഷരൻ നിർവഹിക്കും. ഓൺലൈൻ രജിസ്ട്രേഷൻ, മറ്റുവിവരങ്ങൾ എന്നിവക്ക് www.letsgoforacamp.com/upcoming/ എന്ന ലിങ്ക് സന്ദർശിക്കണം. ഫോൺ: 8050725190 , 8088120956
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.