കൊച്ചി: ഉദയംപേരൂരിൽ വാടകക്ക് താമസിച്ചിരുന്ന വൈക്കം സ്വദേശിനി ശകുന്തളയെ കൊലപ്പെടുത്തി മൃതദേഹം വീപ്പക്കുള്ളിലാക്കി കോൺക്രീറ്റ് ചെയ്ത് കായലിൽ തള്ളിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ദുരൂഹസാഹചര്യത്തിൽ മരിച്ച എരൂർ സ്വദേശിയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾക്ക് മരിച്ച ശകുന്തളയുടെ മകളുമായി അടുപ്പമുണ്ടായിരുന്നുവെന്ന സംശയത്തെ തുടർന്നാണ് പൊലീസ് ഇയാളുമായി ബന്ധമുള്ളവരെ തെരയുന്നത്. വാഹനാപകടത്തിൽപെട്ട ശകുന്തളക്ക് നഷ്ടപരിഹാരമായി ലഭിച്ച തുക കൂടാതെ മകെൻറ അപകടത്തിെൻറ പേരിലും ശകുന്തളക്ക് ലക്ഷങ്ങൾ ലഭിച്ചിരുന്നു. ഇതുകൂടാതെ ഭൂമി വിറ്റ പണവും ഇവരുടെ പക്കൽ ഉണ്ടായിരുന്നു. മരിച്ച എരൂർ സ്വദേശി ശകുന്തളയിൽനിന്ന് പണം വായ്പ വാങ്ങിയിരുന്നുവെന്നും തിരിച്ചുചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ കൊലപ്പെടുത്തിയെന്നുമാണ് കരുതുന്നത്. കൊലപാതകവും മൃതദേഹം ഒളിപ്പിച്ച രീതിയും പരിശോധിക്കുേമ്പാൾ ഇത് ഒരിക്കലും ഒരാൾക്ക് ഒറ്റക്ക് ചെയ്യാൻ കഴിയുന്നതല്ല. പിന്നിൽ രണ്ടോ അതിലധികമോ ആളുകൾ ഉണ്ടാകണം. എരൂർ സ്വദേശി മരിച്ചെങ്കിലും കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായി മരിച്ച എരൂർ സ്വദേശിയുമായി മുമ്പ് നിരന്തരം ബന്ധപ്പെട്ടിരുന്നവരുടെയൊക്കെ ഫോൺ രേഖകൾ െപാലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസിെൻറ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എരൂർ സ്വേദശിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്. എന്നാൽ, ഇയാളുടെ പേസ്റ്റ്മോർട്ടം നടത്തുന്നതിലടക്കം പൊലീസിെൻറ ഭാഗത്തുനിന്ന് േവണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്ന് പരാതി ഉയർന്നിരുന്നു. ജനുവരി ഏഴിനാണ് കുമ്പളം ടോള്‍ പ്ലാസക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചനിലയില്‍ മൃതദേഹം അടക്കം ചെയ്ത വീപ്പ കണ്ടെത്തിയത്. മരിച്ചത് ശകുന്തളയാണെന്ന് മകളുടെ ഡി.എൻ.എ പരിശോധനയിലൂെടയാണ് സ്ഥിരീകരിച്ചത്. കണങ്കാലില്‍ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ കമ്പിയിട്ടിട്ടുള്ളത് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണമാണ് അവരിലെത്തിച്ചതും കണ്ടെത്തിയതും. സൗത്ത് സി.െഎ സിബി േടാമിെൻറ നേതൃത്വത്തിലാണ് അേന്വഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.