കളമശ്ശേരി: എൻജിനീയറിങ് വർക്ക്ഷോപ്പുകളെ പരമ്പരാഗത വ്യവസായമായി അംഗീകരിച്ച് ക്ഷേമനിധി, ഇ.എസ്.ഐ, പെൻഷൻ എന്നിവയിൽപെടുത്തണമെന്ന് കേരള ഇൻഡസ്ട്രിയൽ എൻജിനീയറിങ് വർക്ക്ഷോപ്സ് ഫെഡറേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ചെറുകിട വ്യവസായങ്ങളുടെ ഗണത്തിൽ വർക്ക്ഷോപ്പുകളെ പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാര്യമായ ഒരുപദ്ധതിയും നടപ്പാക്കിയിട്ടില്ല. സർക്കാർ ജോലികൾ അംഗീകാരമുള്ള സ്ഥാപനങ്ങെളയും തൊഴിലാളികളും ഏൽപിക്കുകയും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ ജോലി പ്രത്യേകം ക്വട്ടേഷൻ വിളിച്ച് നൽകണമെന്നും ഫെഡറേഷൻ 14ാം ജില്ല വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇതോടനുബന്ധിച്ച് കളമശ്ശേരി റസ്റ്റ്ഹൗസിൽ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എ.പി. ഹംസ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എൻജിനീയറിങ് വർക്ക്ഷോപ് അസോസിയേഷൻ ചെയർമാൻ വിജയൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. ജോസഫ്, ട്രഷറർ കെ.എ. സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 60 വയസ്സ് കഴിഞ്ഞ മെംബർമാെരയും ഉന്നതവിദ്യാഭ്യാസ വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെയും അവാർഡുകൾ നൽകി ആദരിച്ചു. സമ്മേളനത്തിന് മുമ്പ് വാർഷിക പൊതുയോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.