അകാലത്തിൽ മരിച്ച നൗഷാദ് അഹമ്മദി​െൻറ കുടുംബത്തിന് വീടൊരുങ്ങുന്നു

കായംകുളം: നന്മ മനസ്സുകൾ ഒന്നിച്ചതോടെ അകാലത്തിൽ മരിച്ച നൗഷാദ് അഹമ്മദി​െൻറ അനാഥമായ കുടുംബത്തിന് വീടൊരുങ്ങുന്നു. വിലകുറച്ച് പച്ചക്കറി-പഴവർഗങ്ങൾ വിൽക്കുന്നതിലൂടെ ശ്രദ്ധേയനായ നൗഷാദ് തമിഴ്നാട്ടിൽ ഉണ്ടായ അപകടത്തിലാണ് മരിച്ചത്. പച്ചക്കറികൾ എടുക്കാൻ പോകുന്ന വഴിക്കായിരുന്നു അപകടം. ഉൽപാദന സ്ഥലത്തുനിന്ന് നേരിട്ട് സാധനങ്ങൾ എടുത്ത് വിലകുറച്ച് വിൽക്കുന്ന കച്ചവടരീതി നൗഷാദിനെ ജനകീയനാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന നൗഷാദി​െൻറ അപ്രതീക്ഷിത മരണം കുടുംബത്തെ അനാഥമാക്കിയിരുന്നു. ഭാര്യയും അഞ്ചും ഒന്നും വയസ്സുള്ള കുട്ടികളും അടങ്ങിയ കുടുംബത്തിന് കയറിക്കിടക്കാൻ വീടുപോലും ഉണ്ടായിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്ലാമിയും പീപിൾസ് ഫൗണ്ടേഷനും ഇവർക്ക് വീട് നിർമാണപദ്ധതിയുടെ നേതൃപരമായ ഉത്തരവാദിത്തം ഏറ്റെടുത്തത്. ബഹുജന പങ്കാളിത്തത്തോടെ വേരുവള്ളി ഭാഗത്ത് വാങ്ങിയ മൂന്ന് സ​െൻറിലാണ് വീട് നിർമിക്കുന്നത്. ജമാഅത്തെ ഇസ്ലാമി ജനസേവന വിഭാഗം ജില്ല സെക്രട്ടറി ഡോ. ഒ. ബഷീർ ശിലാസ്ഥാപനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എസ്. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല പി.ആർ സെക്രട്ടറി യു. ഷൈജു പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം കെ. കൃഷ്ണപിള്ള, നഗരസഭ കൗൺസിലർ കെ.പി. കൃഷ്ണകുമാരി, പീപിൾസ് ഫൗണ്ടേഷൻ കൺവീനർ അഷറഫ് കാവേരി, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് കെ.എ. വാഹിദ്, ടൗൺ യു.പി.എസ് ഹെഡ്മാസ്റ്റർ പി.കെ. ശശി, മഹ്മൂദ്, മുബീർ എസ്. ഒാടനാട് എന്നിവർ സംസാരിച്ചു. തരിശുപാടത്തെ കൃഷിയിൽ നൂറുമേനി വിളവ് കറ്റാനം: പൂവത്തൂർ ചിറയിലെ തരിശുപാടങ്ങളിൽ സഹകരണസംഘം ഇറക്കിയ കൃഷിയിൽ നൂറുമേനി വിളവ്. ഭരണിക്കാവ് സഹകരണ ബാങ്കി​െൻറ സമഗ്ര നെൽകൃഷി പദ്ധതിയുടെ ഭാഗമായാണ് തരിശുപാടത്ത് വിത്തെറിഞ്ഞത്. 107 ഏക്കറിലായിരുന്നു കൃഷി. സമ്മേളനം യു. പ്രതിഭ എം.എൽ.എയും കൊയ്ത്തുത്സവം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ. രാഘവനും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് കോശി അലക്സ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ്, പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. വി. വാസുദേവൻ, ജി. ഹരിശങ്കർ, കുഞ്ഞുമോൾ റജി, എസ്. ജ്യോതികുമാർ, പ്രീതാകുമാരി, ജി. രമേശ്കുമാർ, ആർ. ഗംഗാധരൻ, എ.എം. ഹാഷിർ, കല്ലൂർ മനോജ്കുമാർ, നന്ദകുമാർ, സിബി വർഗീസ്, ആർ. സുഭാഷ്, ബി. വിശ്വനാഥൻ, കെ.ഇ. നാരായണൻ, കെ.എസ്. ജയപ്രകാശ് എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിലെ പുറക്കാട്, ശ്രീകുമാർ, മുരുക്കുവേലി, മേലേപണ്ടാരം, അറുനൂറ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും. കായംകുളം: വെസ്റ്റ് വൈദ്യുതി സെക്ഷൻ പരിധിയിെല കണ്ടല്ലൂർ 11 കെ.വി ഫീഡറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കീരിക്കാട്, കണ്ടല്ലൂര്‍, രാജീവ്‌ ഗാന്ധി ജങ്ഷന്‍ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.