മണിയുടെ ഒാർമകൾക്ക്​ മുന്നിൽ പ്രണാമമർപ്പിച്ച്​

കൊച്ചി: മനുഷ്യസ്നേഹത്തി​െൻറ ഉത്തമോദാഹരണമായിരുന്ന കലാഭവൻ മണി ഒാർമയായി രണ്ടുവർഷം പിന്നിടുേമ്പാഴും മരണം വിധിയാണോ ചതിയാണോ എന്ന് കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. നൃത്തവേദിയിൽനിന്ന് ഇറങ്ങിവന്ന ധീരജി​െൻറ ഇടറുന്ന ശബ്ദത്തിൽ നിറഞ്ഞുനിന്നത് പ്രിയകലാകാരന് നേരിടേണ്ടിവന്ന അനീതികൾക്കെതിരെയുള്ള പ്രതിഷേധമായിരുന്നു. പെൺപെരുമ ആടിത്തിളങ്ങിയ നാടോടിനൃത്ത വേദിയിൽ വിരലിെലണ്ണാവുന്ന ആൺകുട്ടികൾ മാത്രമാണ് മത്സരിക്കാനെത്തിയത്. ആസ്വാദകരുടെ കണ്ണും മനവും നിറക്കുന്നതായിരുന്നു കലാഭവൻ മണിയുടെ ചിത്രം സഹിതം സ്റ്റേജിൽ എത്തിയ കോഴഞ്ചേരി സ​െൻറ് തോമസ് കോളജിലെ ധീരജ് എസ്. പിള്ളയുടെ പ്രകടനം. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും മുന്നിൽ തുറന്ന പുസ്തകമായി ജീവിച്ച പച്ചമനുഷ്യനായ കലാകാര​െൻറ ഒാർമകൾ ഉണർത്തുന്നതായിരുന്നു ധീരജി​െൻറ നൃത്തത്തിന് അകമ്പടി സേവിച്ച സംഗീതവും വരികളും. അഞ്ചുതവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് സ്വന്തമാക്കിയശേഷമാണ് എം.ജി കലോത്സവവേദിയില്‍ ധീരജ് എത്തുന്നത്. വേദികളിൽനിന്ന് വേദികളിലേക്കുള്ള പ്രയാണത്തിൽ കൂട്ടിന് കരുത്തായി കൂലിപ്പണിക്കാരനായ അച്ഛൻ ശിവൻ പിള്ളയുടെ കഠിനാധ്വാനവും അദ്ദേഹം പകർന്നുനൽകിയ ആത്മവിശ്വാസവും മാത്രമാണുള്ളതെന്ന് ധീരജ് പറയുന്നു. സാമ്പത്തിക പരാധീനതകൾ മൂലം ഏഴാംക്ലാസിൽ ശാസ്ത്രീയനൃത്ത പഠനം നിർത്തേണ്ടിവന്നെങ്കിലും അച്ഛൻ നൽകിയ ആത്മവിശ്വാസം ധീരജിനെ വേദികളിൽ പിടിച്ചുനിർത്തി. ആദ്യമായാണ് കലാഭവന്‍ മണിയെ ധീരജ് വേദിയില്‍ എത്തിക്കുന്നത്. എം.ജി കലോത്സവത്തില്‍ അവതരിപ്പിക്കാൻ ആറുമാസത്തെ പരിശീലനമാണ് നടത്തിയത്. ശനിയാഴ്ച അരങ്ങേറിയ സ്കിറ്റ് മത്സരത്തിലും ധീരജ് ഉൾപ്പെട്ട ടീം എ േഗ്രഡ് നേടിയിരുന്നു. ശാസ്ത്രീയ സംഗീത മത്സരത്തില്‍ തിങ്കളാഴ്ച വേദിയിലെത്തും. സുശീല എസ്. പിള്ളയാണ് മാതാവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.