കൊച്ചി: അതാ... അങ്ങോട്ട് നോക്കൂ... കഥ പറഞ്ഞുതുടങ്ങുന്ന കാഥികർ ഉപയോഗിക്കുന്ന ആദ്യ വാചകമാണിത്. എം.ജി കലോത്സവത്തിെൻറ മൂന്നാം ദിനം നടന്ന കഥാപ്രസംഗത്തിൽ പക്ഷേ കേട്ടതെല്ലാം നിങ്ങളിലേക്കും ചുറ്റുപാടിലേക്കും നോക്കൂ എന്ന ആഹ്വാനങ്ങളായിരുന്നു. പെൺസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ സമകാലീന സംഭവങ്ങൾ പ്രമേയങ്ങളായി. സ്ത്രീകൾക്കെതിരായ അതിക്രമം, പീഡനം, ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്ന കുറ്റവാളികൾ, ഫ്ലാറ്റ് സംസ്കാരത്തിന് അടിപ്പെടുന്ന പുതുതലമുറ, നാടിെൻറ പൈതൃകവും സംസ്കാരവും നിലനിൽപ്പും മറന്നുള്ള വികസനം, ജോലിക്കും പദവിക്കുമൊപ്പം നല്ല മനുഷ്യരായി മക്കളെ വളർത്തേണ്ടതിെൻറ ആവശ്യകത എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. പലപ്പോഴും പറഞ്ഞുകേട്ട വിഷയങ്ങളാണെങ്കിലും ശബ്ദവും ഭാവവും ചേർന്ന അവതരണഭംഗികൊണ്ട് കാണികളെയൊന്നാകെ കൈയടിപ്പിക്കുന്നതായിരുന്നു ഓരോ കഥകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.