ലളിതഗാനം: പെൺകുട്ടികളിൽ വിജയി പൂർണശ്രീ

കൊച്ചി: നിലവാരത്തിൽ ഏറെ മുന്നിലായിരുന്നു ലളിതഗാന മത്സരം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരത്തിൽ പങ്കെടുത്തവരെല്ലാം ഒന്നിനൊന്ന് മെച്ചം. പെൺകുട്ടികളിൽ വിജയിച്ചത് കൊച്ചുസെലിബ്രിറ്റിയാണ്. തേവര എസ്.എച്ച് കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായ പൂർണശ്രീ ഹരിദാസ്. റിയാലിറ്റി ഷോ വിജയിയും സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യവുമായ പൂർണശ്രീ സിനിമ പിന്നണിഗായികയുമാണ്. മോഹൻലാൽ നായകനായ 'ഭ്രമരം' ചിത്രത്തിലെ ''അണ്ണാറക്കണ്ണാ വാ...'', 'വെള്ളരിപ്രാവി​െൻറ ചങ്ങാതി'യിലെ ''തെക്കു തെക്കൊരിക്കൽ...''ഗാനങ്ങൾ ആലപിച്ചത് പൂർണശ്രീയാണ്. നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്. കഴിഞ്ഞവർഷം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനമുണ്ടായിരുന്നു. പി.എസ്. ഹരിദാസ്-ഡോ. ശ്രീരഞ്ജിനി ദമ്പതികളുടെ മകളാണ്. ചന്ദ്രമന നാരായണന്‍ നമ്പൂതിരിയുടെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ലളിതഗാന മത്സരം നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. പഴ‍യതും പുതിയതുമായ പാട്ടുകൾ ആവർത്തിച്ചെങ്കിലും ശബ്ദമാധുര്യവും ആലാപനത്തികവും മത്സരം മികച്ചതാക്കിയെന്ന് 25 വര്‍ഷമായി വിവിധ മത്സരങ്ങളിൽ വിധികർത്താവായ സംഗീത സംവിധായകന്‍ ടി.എസ്. ജയലാല്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.