രാംദാസിനിത് അവസാനവർഷ പരീക്ഷ പോലെ

കൊച്ചി: നൃത്തപഠനം നാലുവർഷം പിന്നിടുന്ന കെ.എസ്. രാംദാസിന് അവസാന വർഷ ബിരുദ പരീക്ഷ പോലെയാണ് എം.ജി. സർവകലാശാല കലോത്സവം. ആദ്യ രണ്ടു വർഷവും ഓരോ ഇനത്തിൽ മത്സരിച്ച രാംദാസിന് മൂന്നാം വർഷം മൂന്ന് ഇനത്തിൽ മത്സരിച്ച് സംതൃപ്തിയോടെ മടങ്ങണമെന്നാണ് ആഗ്രഹം. കോട്ടയം മണർകാട് സ​െൻറ് മേരീസ് കോളജിലെ അവസാന വർഷ ഹിസ്റ്ററി ബിരുദ വിദ്യാർഥിയാണ് രാംദാസ്. പ്ലസ് ടു മുതൽ മത്സരരംഗത്തുണ്ട്. സ​െൻറ് മേരീസ് കോളജിലെത്തി ആദ്യവർഷം ഭരതനാട്യത്തിൽ മത്സരിച്ചു. തൊടുപുഴയിൽ നടന്ന മത്സരത്തിൽ മൂന്നാംസ്ഥാനം ലഭിച്ചു. കഴിഞ്ഞവർഷം കോഴഞ്ചേരിയിൽ നടന്ന കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ മത്സരിച്ചപ്പോഴും മൂന്നാംസ്ഥാനം. ഇക്കുറി ഭരതനാട്യം, ഓട്ടൻതുള്ളൽ, മറ്റു ശാസ്ത്രീയ നൃത്തരൂപം എന്നീ ഇനങ്ങളിലാണ് മത്സരിച്ചത്. ഭരതനാട്യത്തിന് രണ്ടും ഓട്ടൻതുള്ളലിന് മൂന്നും സ്ഥാനമുണ്ട്. മറ്റു ശാസ്ത്രീയ നൃത്തരൂപം മത്സരം രാത്രിയും തുടരുകയാണ്. പഠനത്തിന് കോട്ടയത്താണ് താമസം. ഇരിങ്ങാലക്കുട കുമാരമംഗലത്ത് സുബ്രഹ്മണ്യൻ-സുജ ദമ്പതികളുടെ മകനാണ്. അനിയത്തി ഗായത്രി. നൃത്തത്തിൽ പട്ടം ജി. സനിൽകുമാറാണ് ഗുരു. റിപ്പോർട്ട് - എസ്. ഷാനവാസ്, ബിനോയ് തോമസ്, പി. ലിസി ചിത്രങ്ങൾ - ബൈജു കൊടുവള്ളി, ദിലീപ് പുരയ്ക്കൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.