പൾസ് പോളിയോ വിതരണം

മൂവാറ്റുപുഴ: പൾസ് പോളിയോ ഇമ്മ്യൂൈണസേഷൻ തുള്ളിമരുന്ന് വിതരണം വിവിധ കേന്ദ്രങ്ങളിൽ നടന്നു. മൂവാറ്റുപുഴ നഗരസഭയുടെയും ജനറൽ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ ആദ്യ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.എം.എം. ഷാനി, ജെ.എച്ച്.ഐ സുരേഷ്, കൗൺസിലർമാരായ സി.എം. ഷുക്കൂർ, സിന്ധു ഷൈജു, കെ.എ. അബ്ദുൽ സലാം, ഡോ. മനു, ഡോ. നിഷ, നഴ്സിങ് സൂപ്രണ്ട് കെ.എൻ. കാഞ്ചന, എൽ.എച്ച്.ഐ സാവിത്രി, പി.എച്ച്.എൻ ഉഷാകുമാരി എന്നിവർ സംബന്ധിച്ചു. പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ നടന്ന മൂവാറ്റുപുഴ ബ്ലോക്ക് തല പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വള്ളമറ്റം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സി.എച്ച്. ജോർജ്, പണ്ടപ്പിള്ളി മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. ഇന്ദു, ആരോഗ്യ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡ് ഉൾെപ്പടെ എട്ട് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള 2753- കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. പോളിയോ തുള്ളിമരുന്ന് നൽകാൻ കഴിയാത്ത മുഴുവൻ കുട്ടികൾക്കും ഗൃഹസന്ദർശനം നടത്തിയും സ്വകാര്യ ബസ് സ്റ്റാൻഡിലെ ബൂത്തിൽ നിന്നും തുടർന്നുള്ള രണ്ട് ദിവസം പോളിയോ തുള്ളിമരുന്ന് നൽകുന്നതിനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളിലെ അഞ്ച് വയസ്സിൽ താഴെയുള്ള 9771 കുട്ടികൾക്കാണ് പൾസ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ഇതിന് 98 വാക്സിനേഷൻ ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ബൂത്തുകളിൽ സേവനമനുഷ്ഠിക്കുന്നതിന് 19 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, 23 ജൂനിയർ പബ്ലിക് നഴ്സുമാർ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ അടക്കം 358 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. വിവിധ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പൾസ് പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.