മോഷണസംഘത്തെ പിടികൂടി

മൂവാറ്റുപുഴ: മോഷണസംഘത്തെ പൊലീസ് ഓടിച്ച് പിടികൂടി. കുടുംബത്തോടൊപ്പം ലോറിയിൽ സഞ്ചരിച്ചിരുന്നവരാണ് പിടിയിലായത്. മാമ്മലശേരി മാർ മിഖായേൽ പള്ളി, രാമമംഗലം കുഴിപ്പിള്ളിക്കാവ്‌ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തിയ വൈക്കം സ്വദേശിയെ കഴിഞ്ഞദിവസം രാമമംഗലം പൊലീസ് പിടികൂടിയിരുന്നു. വൈക്കം സ്വദേശിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ ഞായറാഴ്ച വൈകീട്ട് മൂവാറ്റുപുഴ നഗരത്തിൽനിന്ന് പിടികൂടിയത്. വാളകം ഭാഗത്ത് താമസിച്ചിരുന്ന ഇവർ ഇവിടുത്തെ വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റുന്നതിന് വീട്ടുസാധനങ്ങളുമായി ലോറിയിൽ പോകുന്ന വിവരം രാമമംഗലം പൊലീസ് മൂവാറ്റുപുഴ പൊലീസിനെ അറിയിച്ചു. വെള്ളൂർക്കുന്നത്ത് മസ്ജിദിന് മുന്നിൽ പൊലീസ് ജീപ്പ് വട്ടമിട്ട് ലോറി നിർത്തി. ഇതിനിടെ, ലോറിയിൽനിന്ന് രണ്ടുേപർ ഇറങ്ങിയോടി. ലോറിയിലുണ്ടായിരുന്ന സ്ത്രീകൾ ബഹളം നിലവിളിച്ചതോടെ ജനങ്ങളും ഇവിടെ തടിച്ചുകൂടി. സ്ത്രീകളെ മറ്റൊരു വാഹനത്തിൽ അയച്ചശേഷം സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുപോവുകയായിരുന്നു. ഇവരെ രാമമംഗലം പൊലീസിന് കൈമാറി. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.