കനാലിൽ കക്കൂസ് മാലിന്യം തള്ളിയവർ പിടിയിൽ പ്രതികളെക്കൊണ്ട് മാലിന്യം തിരി​െക കോരി കനാൽ ശുചീകരിച്ചു

മൂവാറ്റുപുഴ: നൂറുകണക്കിനാളുകൾ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കുര്യാത്തോട് മൈനർ ലിഫ്റ്റ് ഇറിഗേഷൻ കനാലിൽ കക്കൂസ് മാലിന്യം തള്ളിയ ശേഷം രക്ഷെപ്പടാൻ ശ്രമിച്ചവരെ സാഹസികമായി പൊലീസ് പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചു വാരിച്ച് കനാൽ ശുചീകരിക്കുകയും ചെയ്തു. വാളകം പഞ്ചായത്തിലെ പെരുവുംമുഴി ആലിൻ ചുവട് ഭാഗത്ത് ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കനാലിൽ കൊച്ചിപള്ളുരുത്തി കെ.എം.പി നഗർ കടക്കകത്ത് വീട്ടിൽ നിയാസ്(28 ), ചോയിസ് റോഡ് പാലത്തറ വീട്ടിൽ അൻസാർ (26) എന്നിവരെയാണ് പിടികൂടിയത്. മാലിന്യം കൊണ്ട് വന്ന കെ.എൽ.43- ഡി. 2774 ടാങ്കർ ലോറിയും പിടിച്ചെടുത്തു. പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവായതോടെ നാട്ടുകാർ ഇവിടെ നിരീക്ഷണമേർപ്പെടുത്തിയിരുന്നു. ശനിയാഴ്ച രാത്രി വാഹനം റോഡ് സൈഡിൽ ഒതുക്കിയശേഷം സംഘം ലിഫ്റ്റ് ഇറിഗേഷൻ കനാലിലേക്ക് മാലിന്യം ഒഴുക്കുകയായിരുന്നു. രാവിലെ വെള്ളം പമ്പു ചെയ്യുന്നതോടെ മാലിന്യം കൃഷിയിടങ്ങളിലേക്കടക്കം ഒഴുകി എത്തും. കനാൽ കടന്നുപോകുന്ന ഭാഗങ്ങളിൽ നിരവധി കിണറുകൾ സ്ഥിതി ചെയ്യുന്നുണ്ട്. വേനൽ കാലത്ത് ഈ കിണറുകളിലെ ജലസ്രോതസ്സ് കനാൽവെള്ളമാണ്. നിരവധി പേർ അലക്കുന്നതിനും കുളിക്കുന്നതിനും വേണ്ടി വെള്ളം ഉപയോഗിക്കുന്നുണ്ട് . കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്ത് ശൗചാലയ മാലിന്യം തള്ളാറുെണ്ടങ്കിലും ആരും അറിഞ്ഞിരുന്നില്ല. കുറച്ചു ദിവസം മുമ്പ് കനാലിൽനിന്നും ദുർഗന്ധം ഉയർന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം തിരിച്ചറിഞ്ഞത്. ഇതോടെയാണ് നാട്ടുകാർ നിരീക്ഷണം ഏർപ്പെടുത്തിയത്. സാധാരണ ഗതിയിൽ പുലർച്ചയാണ് മാലിന്യം തള്ളാറ്. പതിവില്ലാതെ ടാങ്കർ ലോറി കിടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ എത്തിനോക്കിയതോടെ സംഘം വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് അഞ്ചു കിലോമീറ്ററോളം നടത്തിയ മത്സര ഓട്ടത്തിനൊടുവിൽ ജീപ്പ്, ടാങ്കറിന് കുറുകെ ഇട്ടാണ് പിടികൂടിയത്. ഇതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനുള്ള ശ്രമവുമുണ്ടായി. ഇവരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ നാട്ടുകാർ, സംഘത്തെ സ്ഥലത്തെത്തിച്ച് മാലിന്യം തിരികെ വാരിക്കുകയായിരുന്നു. പ്രതികളെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.