യൂനിയൻ തർക്കം: മെഡിക്കൽ കോളജിൽ കെട്ടിട നിർമാണം മുടങ്ങി; കരാറുകാരൻ പണി ഉപേക്ഷിച്ചു

നീർക്കുന്നം: ആലപ്പുഴ മെഡിക്കൽ കോളജിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തി​െൻറ പണികൾ യൂനിയൻകാരും കരാറുകാരനും തമ്മിലെ തർക്കത്തെ തുടർന്ന് മുടങ്ങി. മെഡിക്കൽ കോളജിലെ ഒ.പി ബ്ലോക്ക് കെട്ടിടത്തിനും ഫാർമസി വിഭാഗത്തിനും മുന്നിലുമായി പ്രധാന വാതിലി​െൻറ കിഴക്കും പടിഞ്ഞാറുമുള്ള കെട്ടിടങ്ങളുടെ നിർമാണമാണ് മുടങ്ങിയത്. ഒ.പി വിഭാഗം വികസിപ്പിക്കാനുള്ള നവീകരണ കെട്ടിട ജോലികളാണ് തർക്കം മൂലം തടസ്സപ്പെട്ടത്. തിങ്കളാഴ്ച നടക്കേണ്ട കോൺക്രീറ്റ് ജോലികൾ ഉപേക്ഷിച്ച് കരാറുകാരൻ മടങ്ങി. കോൺക്രീറ്റ് പണികളിൽ എല്ലാ യൂനിയനിൽനിന്നും 18 പേരെ നിർത്താൻ കരാറുകാരനും യൂനിയൻകാരും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തീരുമാനമായിരുന്നത്. എന്നാൽ, ഞായാറാഴ്ച യൂനിയൻകാർ എത്തി 18 തൊഴിലാളികൾക്ക് പകരം 32 പേരെ കോൺക്രീറ്റ് പണികളിൽ നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ കരാറുകാരൻ തയാറായില്ല. എന്നാൽ, തിങ്കളാഴ്ചത്തെ പണികളിൽ തൊഴിലാളികളെ ഇറക്കുകയില്ലെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞതോടെയാണ് കരാറുകാരൻ മടങ്ങിയത്. എസ്.ഡി.പി.ഐ-ഡി.വൈ.എഫ്.ഐ സംഘർഷം മണ്ണഞ്ചേരി: ആപ്പൂര് എസ്.ഡി.പി.ഐ--ഡി.വൈ.എഫ്.ഐ സംഘർഷം. ഡി.വൈ.എഫ്.ഐ മാരാരിക്കുളം ഏരിയ പ്രസിഡൻറ് മണ്ണഞ്ചേരി പുളിപ്പറമ്പ് അഞ്ജനഭവനിൽ എം. ജയേഷി​െൻറ വീട് ആക്രമിച്ച് കാറും ഇരുചക്ര വാഹനവും ജനൽ ചില്ലുകളും കതകും തകർത്തു. എസ്.ഡി.പി.ഐ പ്രവർത്തകൻ ആപ്പൂര് വെളിയിൽ സുധീറി​െൻറ വീടും ആക്രമണത്തിനിരയായി. സുധീർ, ഭാര്യ നജുമ, മക്കളായ ഉനൈസ്, സുബിന എന്നിവർക്ക് മർദനമേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ-യുടെയും ഡി.വൈ.എഫ്.ഐയുടെയും പ്രവർത്തകർ പ്രകടനം നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.